ബ്രഹ്മമംഗലം മാധവൻ അനുസ്മരണസമ്മേളനം നടത്തി 

കോട്ടയം :  “കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ്‌ 5017 ശാഖയിലെ ഡോ പൽപ്പു സ്മാരക കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബ്രഹ്മമംഗലം മാധവൻ അനുസ്മരണസമ്മേളനം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. പ്രശസ്ത പത്രപ്രവർത്തകനും കവിയും സാഹിത്യകാരനുമായിരുന്ന ബ്രഹ്മമംഗലം മാധവൻ മാസ്റ്റർ നാടിന്റെ അഭിമാ നവും ചൈതന്യ വും ആയിരുന്നു എന്നു യൂണിയൻ സെക്രട്ടറി അനുസ്മരിച്ചു. അകാലത്തിൽ പൊലിഞ്ഞുപോയ ശാഖാ വൈസ് പ്രസിഡന്റ്റുംഅദ്ദേഹത്തിന്റെ പുത്രനും ആയിരുന്നമനോജ്‌ മാധവനെയും യോഗം അനുസ്മരിച്ചു. ശാഖ വൈസ് പ്രസിഡന്റ്‌ സി വി. ദാസൻഅധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റി അംഗം അഡ്വ പി വി സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി വിസി സാബു, ജി സോമൻ,സാബു ശാന്തി, അനീഷ് കൃഷ്ണൻ, ബിനി രവീന്ദ്രൻ, രമണി സോമൻ സുജ ബിനു, സുമസജീവൻ, കെജി.ബാബു,സുജ പ്രസാദ്, എം പി പ്രസന്നൻ, ദാമോദരൻ മേതൃക്കൽകാലാ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles