പുളിക്കമ്യാലിൽ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത ഗുരു ജയന്തി ആഘോഷങ്ങൾ നടത്തി

തലയോലപ്പറമ്പിൽ : എസ് എൻ ഡിപി യോഗം കെ ആർ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ
1870 പുളിക്കമ്യാലിൽ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത ഗുരു ജയന്തി ആഘോഷങ്ങൾ യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ വി ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി എം എസ് മണി സ്വാഗതം ആശംസിച്ചു. യോഗത്തിൽ വച്ച് ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ആദരിച്ചു. യോഗത്തിൽ ഡോ. അഷ്മിത മണി, ആര്യാഗ്നിക വൈദേഹി, ധന്യ പുരുഷോത്തമൻ, എം എ. മണി, പി എ ശശി, ലാലി രാമകൃഷ്ണൻ, എം കെ കുമാരൻ ഇന്ദിര പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles