കടുത്തുരുത്തി : എസ്.എൻ.ഡി.പി. യോഗം കടുത്തുരുത്തി യൂണിയൻ്റെ നേതൃത്വത്തിൽ ഡോ.പൽപ്പു അനുസ്‌മരണവും, ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളും, വിദ്യാഭ്യാസ അവാർഡ് വിതരണവും ഞായറാഴ്‌ച നടക്കും. മതചിന്തകൾ എന്തിനും മീതെ മനുഷ്യൻ്റെ ചിന്താധാരകളെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ജനാധിപത്യ അവകാശങ്ങളുടെ വീതം വയ്ക്കലുകളിൽ പോലും വേർതിരിവുകളും വിവേചനങ്ങളും നിറയുന്ന ഈ കാലഘട്ടത്തിൽ ആലുവ സർവ്വമത സമ്മേളനത്തിലൂടെ വിളംബരം ചെയ്യപ്പെട്ട ആശയത്തിനും, ഡോ. പൽപ്പു തുടങ്ങിവച്ച സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തിനും പ്രസക്തിയേറുകയാണ്.
ഇതിൻ്റെ ഭാഗമായി കടുത്തുരുത്തി യൂണിയൻ നടക്കുന്ന അക്ഷരദീപം 2024 എന്ന പരിപാടി ഗൗരീശങ്കരം ആഡിറ്റോറിയത്തിൽ വച്ച് ഞായറാഴ്ച രാവിലെ 9 ന് നടക്കുന്ന സമ്മേളനം യോഗംജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.എസ്.എൻ.ഡി.പി. യോഗം കൗൺസിലർ പി ടി മന്മഥൻ ആമുഖ പ്രസംഗം നടത്തും. രാവിലെ യൂണിയൻ അതിർത്തി ആയ ആപ്പാഞ്ചിറയിൽ നിന്നും അഞ്ഞൂറിൽപരം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജനറൽ സെക്രട്ടറിയെ സമ്മേളനനഗരിയിലേക്ക് ആനയിക്കും. പ്രസ്തുത സമ്മേളനത്തിൽ യൂണിയൻ പ്രഡിഡന്റ് എ.ഡി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സി.എം ബാബു, യൂണിയൻ വൈസ് പ്രഡിഡന്റ് കെ.എസ് കിഷോർകുമാർ, ബോർഡ് അംഗം റ്റി.സി.ബൈജു , യൂണിയൻ കൗൺസലർമാരായ എം എസ് സന്തോഷ്, വി.പി. ബാബു വടക്കേക്കര, ജയൻ പ്രസാദ് മേമുറി, രാജൻ കപ്പിലാംകൂട്ടം, എം.ഡി. ശശിധരൻ, എൻ. ശിവാനന്ദൻ, യുത്ത്മൂവ്മെന്റ് പ്രസിഡന്റ് ഹരികൃഷ്ണൻ, സെക്രട്ടറി ധനേഷ് കെ വി, വനിതാ സംഘം പ്രസിഡന്റ് സുധാ മോഹൻ, സെക്രട്ടറി ജഗധമ്മ തമ്പി, എംപ്ലോയീസ് ഫോറം പ്രസിഡന്റ് അനിൽകുമാർ, വൈദിക സമിതി സെക്രട്ടറി അഖിൽ ശാന്തി എന്നിവർ പ്രസംഗിക്കും.കടുത്തുരുത്തിയിൽ നടന്ന വാർത്താ സമേളനത്തിൽ യൂണിയൻ സെക്രട്ടറി സി.എം. ബാബു , വൈസ് പ്രസിഡൻ്റ് കിഷോർ കുമാർ, ടി.സി.ബൈജു എന്നിവർ പങ്കെടുത്തു