16 59 നമ്പർ കീഴൂർ ഗുരുദേവക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് കൊടിയേറി

തലയോലപ്പപറമ്പ്, കീഴൂർ:
എസ്എൻഡിപി യോഗം 16 59 ബ്രാഞ്ച് നമ്പർ കീഴൂർ ശാഖ ഗുരുദേവ ക്ഷേത്രത്തിലെ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠയുടെ മൂന്നാം വാർഷിക മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൂത്തോട്ട ലാൽ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി വൈക്കം വിനീഷ് ശാന്തികളുടെ മുഖ്യകാർമികതത്തിൽ ആറിന് നടതുറപ്പ്, 6. 30 ന് ഉഷപൂജ ക്ക് ശേഷം രാവിലെ മഹാഗണപതി ഹോമം നടന്നു….. തുടർന്ന് എട്ടിന് പ്രസിഡണ്ട് എം വി ഭാസി മഠത്തി പറമ്പിൽ പതാക ഉയർത്തി. തുടർന്ന് കാരിക്കോട് ഗോപനിലയം ചെല്ലപ്പൻ ഗുരുദേവ കൃതികളുടെ പാരായണം നടത്തി.

Advertisements

തുടർന്ന് 9 30ന് ഉച്ചപൂജ നടന്നു. നൂറുകണക്കിന് ശ്രീനാരായണീയ ഭക്തർ ചടങ്ങിൽ പങ്കെടുത്തു…… എം വി ഭാസി, പി കെ മോഹൻദാസ്, കെ ടി മിനിലാൽ, എം ആർ രജീഷ്, രാജു മടക്കത്തടം,ഷിജു കരുണാകരൻ, സന്മയൻ ആനക്കുഴി നിരപ്പ്, കേശവൻ സുധർമ, ഷൈല തങ്കച്ചൻ,സരിത സജിഎന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles