തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയനിൽ വനിതാ നേതൃയോഗം

വൈക്കം : എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ വനിതാ സംഘം നേതൃത്വയോഗം യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ ജയമോൾ അനിൽ അധ്യക്ഷത വഹിച്ചു. വൈസപ്രസിഡന്റ് ബീനാ പ്രകാശൻ സ്വാഗതം ആശംസിച്ചു.169ആമതു ഗുരുജയന്തി ആഘോഷങ്ങൾ ശാഖാ തലങ്ങളിൽ നടത്തുമ്പോൾ പരമാവധി അംഗങ്ങൾ പങ്കെടുപ്പിക്കുന്നതിനും, ചിങ്ങം 1ന് എല്ലാ ഭാവനങ്ങളിലും പീത പതാക ഉയർത്തുന്നതിനും,ശാഖകളിൽ വനിത സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബ യൂണിറ്റുകളുടെ സഹകരണത്തോടെ ശ്രീനാരായണ കീർത്തനങ്ങൾ ഉരുവിട്ടുകൊണ്ട് ഭവനങ്ങൾ സന്ദർശിക്കുന്ന “സങ്കീർത്തനയാത്ര” നടത്തുന്നതിനും, ഗുരു ദേവകൃതികളുടെ പാരായണം, പ്രസംഗം , നൃത്തം, തിരുവാതിര കളി ഇവയുടെ മത്സരങ്ങൾ നടത്തുന്നതിനുംയൂത്ത് മൂവമെന്റിന്റെ സഹകരണത്തോടെ ഓണഘോഷം നടത്തുന്നതിനും തീരുമാനിച്ചു.യോഗത്തിൽഓമനരാമകൃഷ്ണൻ,വത്സാ മോഹനൻ, സലിജഅനിൽകുമാർ,ആശഅനീഷ്തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles