തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ ഡോ. പൽപ്പു മേഖലാ സമ്മേളനം മണ്ണന്തോട്ടുവഴി ശാഖാ ഓഡിറ്റോറിയത്തിൽ നടത്തി. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു, കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, മനോജ് ഗോപാൽ, സരസൻ ടി, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി സുധാഭായ്, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിശാഖ് പി.സോമൻ, സൈബർസേന കോർഡിനേറ്റർ അവിനാഷ് എ.എം എന്നിവർ പ്രസംഗിച്ചു. ഗുരുദേവ ദർശനവും സംഘടനയും എന്ന വിഷയത്തിൽ കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ പ്രഭാഷണം നടത്തി. മണ്ണന്തോട്ടുവഴി ശാഖാകമ്മിറ്റി ഇൻചാർജ് ഷാജി അയ്യടിയിൽ സ്വാഗതവും ശാഖാ ആക്ടിംഗ് പ്രസിഡന്റ് ശശിധരൻ കൃതജ്ഞതയും അറിയിച്ചു.