വൈക്കം : കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയനിലെ 1870 പുളി ക്കമാലിൽ ശാഖയിലെ ഗുരുവരം കുടുംബയോഗത്തിന്റെ 23ആം വാർഷികവും സ്വീകരണ സമ്മേളനവും യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശാഖാ അംഗം ലാലി രാമകൃഷ്ണനെ യൂണിയൻ സെക്രട്ടറി പൊന്നാട അണിയിച്ചു.കൺവീനർ എം എ സുരേഷ്‌കുമാർ പതാക ഉയർത്തി. സായികൃഷ്ണ ലാലിന്റെ പ്രഭാഷണവും ഉണ്ടായിരുന്നു. യോഗത്തിൽ ശാഖാ സെക്രട്ടറി എം എസ് മണി,അമ്പിളി ബിജു, എം ഏ മണി എം കെ കുമാരൻ,പി ഏ.വിശ്വംഭരൻ, ഇന്ദിരപ്രകാശൻ ഉഷാ റാണി, അനില അജു, ജ്യോതി പ്രമോദ് എന്നിവർ പ്രസംഗിച്ചു.ഗുരു പൂജ,ഗുരുദേവ കൃതികളുടെ ആലാപനം, മഹാ പ്രസാദം ഊട്ട്, കലാ മത്സരങ്ങൾ എന്നിവയും ഉണ്ടായിരുന്നു.
Advertisements