“പ്രാർത്ഥനാ യജ്ഞവും ഔഷധ കഞ്ഞിവിതരണവും” 

തലയോലപ്പറമ്പ് : കെആർ.നാരായണൻസ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 5017 ബ്രഹ്മമംഗലം ഈസ്റ്റ്‌ ശാഖയിലെ ഗുരുമന്ദിരത്തിൽ നടന്ന പ്രാർത്ഥനാ യജ്ഞവും ഔഷധ കഞ്ഞി വിതരണവും യൂണിയൻ സെക്രട്ടറി എസ് ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ പി കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു.മുതിർന്ന അംഗംലക്ഷ്മികുഞ്ഞൻ പറയന്റെ പറമ്പിൽആണ് ഔഷധ കഞ്ഞി കിറ്റുകൾ  സംഭവനയായിവിതരണംചെയ്യുന്നത്. ശാഖാ സെക്രട്ടറി വി സി സാബു മുഖ്യപ്രഭാ ഷണം നടത്തി. കെ ബി സാബു ശാന്തി ചടങ്ങുകൾക്ക് നേതൃത്വം നൽകി.അമ്പിളി സനീഷ്, സുനിത സാബു, സിന്ധു വാസുദേവൻ, ലത ബിജു, ദീപ ബൈജു, ഷീല സുന്ദരൻ, മജീഷ ബിനു, അനഘ സാബു തുടങ്ങിയവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles