എസ്എൻഡിപി യോഗം 105 – നമ്പർ കടപ്പൂര് ശാഖയിലെ യൂത്ത് മൂവ്മെന്റിന്റെ വാർഷിക പൊതുയോഗവും മഹാകവി കുമാരനാശാന്റെ നൂറാം ചരമവാർഷികവും ഞായറാഴ്ച

കടപ്പൂര്: എസ്എൻഡിപി യോഗം 105 – നമ്പർ കടപ്പൂര് ശാഖയിലെ യൂത്ത് മൂവ്മെന്റിന്റെ വാർഷിക പൊതുയോഗവും മഹാകവി കുമാരനാശാന്റെ നൂറാം ചരമവാർഷികവും ഞായറാഴ്ച നടക്കും. രാവിലെ 10 ന് ശാഖാ ഹാളിൽ നടക്കുന്ന വാർഷിക പൊതുയോഗം മീനച്ചിൽ എസ്എൻഡിപി യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അരുൺ കുളംമ്പള്ളിൽ അധ്യക്ഷത വഹിക്കും. മഹാകവി കുമാരനാശാൻ അനുസ്മരണം ബിനീഷ് രവി നിർവഹിക്കും. ശാഖാ പ്രസിഡന്റ് ഷാജി കടപ്പൂര്, വൈസ് പ്രസിഡന്റ് വിജയൻ കുഴിമുള്ളിൽ, സെക്രട്ടറി രാജേന്ദ്രൻ കാപ്പിലോരം, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ മിനർവ മോഹനൻ, കൺവീനർ സംഗീത അരുൺ, യൂത്ത് മൂവ്മെന്റ് ശാഖ ഭാരവാഹികളായ അഭിജിത്ത് സാബു, അഖിൽ ടി റെജി, അമൽ അശോകൻ എന്നിവർ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles