“തലയോലപ്പറമ്പ് യൂണിയൻ പ്രതിഷേധിച്ചു വെള്ളാപ്പള്ളി ക്കു പിന്തുണ .”: തലയോലപ്പറമ്പ് എസ് എൻ ഡിപി യൂണിയന്റെ സംയുക്ത സമ്മേളനം 

വൈക്കം : കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡിപി യൂണിയന്റെ സംയുക്ത സമ്മേളനം യൂണിയൻ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ്‌ ഈ ഡി പ്രകാശന്റെ അധ്യക്ഷതയിൽ കൂടി. പിന്നോക്ക വിഭാഗങ്ങൾക്ക് തുല്യ നീതിക്കായി ശബ്ദമുയർത്തിയതിന്റെ പേരിൽ യോഗം ജനറൽ സെക്രട്ടറിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്ന ചില സംഘടനകളുടെ പ്രവർത്തികളിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. 

Advertisements

170-ആമതു ഗുരുദേവ ജയന്തി ആഘോഷങ്ങൾ സംയുക്തമായിതലയോലപ്പറമ്പ് കേന്ദ്രീകരിച്ചു വർണ്ണ ശഭളമായ ഘോഷയാത്ര, ഗുരു ജയന്തിമഹാസമ്മേളനത്തോട് കൂടി നടത്തുന്നതിന്  തീരുമാനിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ കൗൺസിലയർ യൂ എസ് പ്രസന്നൻ, യൂത്ത് മൂവ് മെന്റ് ഭാരവാഹികളായ അഭിലാഷ് രാമൻകുട്ടി ഗൗതം സുരേഷ് ബാബു, സജി, വനിതാ സംഘം ഭാരവാഹികളായ ജയഅനിൽ, ധന്യ പുരുഷോത്തമൻ, രാജിദേവരാജൻ, വത്സമോഹനൻ, പികെ.വേണുഗോപാൽ,ശാഖഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. 

Hot Topics

Related Articles