മറവൻതുരുത്ത് ഇടവട്ടം എസ് എൻ ഡി പി യോഗം 569-ാം ശാഖായോഗം നവതി ആഘോഷവും പ്രാർഥനാലയഫണ്ട് വിതരണവും നടത്തി

തലയോലപറമ്പ്: മറവൻതുരുത്ത് ഇടവട്ടം എസ് എൻ ഡി പി യോഗം 569-ാം ശാഖായോഗം നവതി ആഘോഷവും പ്രാർഥനാലയഫണ്ട് വിതരണവും നടത്തി. പ്രസിഡൻ്റ് വി.കെ.ഹരിയുടെ അധ്യക്ഷതയിൽ നടന്ന നവതി ആഘോഷ സമ്മേളനം എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.പി.സെൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ വി കെ എം ഗ്രൂപ്പ് എം ഡി യും ലോക കേരള സഭാംഗവുമായ വി.കെ. മുരളീധരൻ പ്രാർഥനാലയഫണ്ട് വിതരണം നിർവഹിച്ചു. വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡിയും ലോക കേരള സഭാംഗവുമായ കെ.ആർ. മനോജ്, എസ് എൻ ഡി പി യോഗം ഡയറക്ടർ ബോർഡ് അംഗം വി.ഡി.രാജൻ, രാജേന്ദ്രൻ ആലപ്പാട്ട്, ശാഖായോഗം വൈസ് പ്രസിഡൻ്റ് കെ.ആർ. അനിൽകുമാർ, സെക്രട്ടറി ടി.എസ്. ബേബി, നിർമ്മാണ സമിതി ചെയർമാൻ സി.വി. ഡാങ്കെ, എം. എൻ. റെജി, സുധീഷ് ചക്കലാക്കണ്ടം, ബീന ചന്ദ്രൻ, ബേബി പ്രകാശൻ, ലീലാമണിടീച്ചർ, കെ.സി. സജീവ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles