ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ പ്രഥമ ശ്രീനാരായണ ധർമ്മവിചാര മഹായജ്ഞം മെയ് 14 മുതൽ 17 വരെ ചങ്ങനാശേരി ആനന്ദാശ്രമത്തിൽ നടക്കും. അന്ധവിശ്വാസങ്ങൾ, ്നാചാരങ്ങൾ, ഉച്ചനീചത്വങ്ങൾ എന്നിവയാൽ അന്ധാകരത്തിലാണ്ടു പോയ മഹാജനതയെ വിജ്ഞാനത്തിലേയ്ക്ക്് നയിച്ച ശ്രീനാരായണ ധർമ്മത്തിന്റെ കർമ്മങ്ങളുടെയും പ്രബോധനത്തിന്റെയും സമർപ്പണത്തിനായാണ് യജ്ഞം നടത്തുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, സെക്രട്ടറി സുരേഷ് പരമേശ്വരൻ, കൺവീനർ ടി.ഡി രമേശൻ, ജോയിന്റ് കൺവീനർമാരായ കെ.എൻ ഹരിക്കുട്ടൻ, മനോജ് ഗുരുകുലം എന്നിവർ അറിയിച്ചു.
മഹായജ്ഞത്തിന്റെ ഭാഗമായി മെയ് ഒൻപത്, 10 , 11 തീയതികളിൽ വിളംബര രഥ ഘോഷയാത്രയും ഉത്പന്ന സമാഹരണവും നടക്കും. ഇന്നലെ രാവിലെ ആനന്ദാശ്രമത്തിൽ നിന്നും ആരംഭിച്ച ജാഥ യൂണിയനിലെ 59 ശാഖകളിലും വിളംബരവും ഉത്പന്ന സമാഹകരണവും നടത്തും. ഇന്ന് രാവിലെ ആനന്ദാശ്രമത്തിൽ ഗോപാലൻ തന്ത്രികൾ യജ്ഞത്തിന്റെ പീതാംബരദീക്ഷ നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെയ് 14 ന് രാവിലെ എട്ടിന് എസ്.എൻ.ഡി.പി യോഗം 1349 തൃക്കൊടിത്താനം ശാഖയിൽ നിന്നും ആരംഭിക്കുന്ന കൊടിമര ഘോഷയാത്ര യോഗം ഇൻസ്പെക്ടിംങ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യും. തൃക്കൊടിത്താനം പുതുപ്പള്ളിയിൽ പി.ബി രാജീവ് സമർപ്പിക്കുന്ന കൊടിമരം ഘോഷയാത്രയായി വിവിധ ശാഖകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാവിലെ 9.30 ന് ആനന്ദാശ്രമത്തിലെ യജ്ഞ വേദിയിൽ എത്തും. രാവിലെ 11 ന് എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 46 ൽ കടയനിക്കാട് നിന്നും ആരംഭിക്കുന്ന ധർമ്മ പതാക ഘോഷയാത്ര സർക്കാർ ചീഫ് വിപ്പ് പ്രഫ.ഡോ.എം ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് സമർപ്പിക്കുന്ന കൊടിക്കൂറ വിവിധ ശാഖകളുടെ സ്വീകരണം ഏറ്റുവാങ്ഹി ഉച്ചയ്ക്ക് 12.30 ന് ആനന്ദാശ്രമത്തിലെ യജ്ഞ വേദിയിൽ എത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശ്രീനാരായണ ഗുരുദേവ രഥഘോഷയാത്ര മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ആ ഘോഷയാത്ര കോട്ടയം ചങ്ങനാശേരി യൂണിയനുകളുടെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 5.30 ന് ആനന്ദാശ്രമത്തിൽ എത്തും.
മഹായജ്ഞ ദിവസമായ മെയ് 15 വ്യാഴാഴ്ച ആനന്ദാശ്രമം ക്ഷേത്രത്തിൽ രാവിലെ പതിവ് ക്ഷേത്രചടങ്ങുകൾ നടക്കും. രാവിലെ ഏഴു മുതൽ ഗുരുദേവകീർത്തനാലാപനം. 7.30 മുതൽ ആചാര്യവരണം. യജ്ഞത്തിന്റെ മുഖ്യാചാര്യൻ വിശുദ്ധാനന്ദസ്വാമിയെ തന്ത്രി ഗോപാലൻ തന്ത്രി പൂർണകുംഭം നൽകി സ്വീകരിക്കും. രാവിലെ എട്ടിന് ശിവഗിരിമഠത്തിലെ സ്വാമി വിശുദ്ധാനന്ദ ധർമ്മ പതാക ഉയർത്തും. രാവിലെ ഒൻപതിന് മഹായജ്ഞാരംഭത്തിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭദ്രദീപോജ്ജ്വലനം നടത്തും. തുടർന്ന്, വിശ്വശാന്തിഹവനം, ഗുരുദേവലക്ഷാർച്ചന, ശ്രീശാരദാപൂജ, മഹാഗുരുപൂജ, സർവൈശ്വര്യപൂജ, കുടുംബപൂജ, പ്രബോധനം എന്നിവ നടക്കും. ഉച്ചയ്ക്ക് 12.30 ന് ഗുരുദേവഭജനാമൃതം , തുടർന്ന് യജ്ഞപ്രസാദവിതരണവും മഹാപ്രസാദമൂട്ടും നടക്കും. ഉച്ചയ്ക്ക് ഒരു മണി മുതൽ 1.30 വരെ നൃത്താവിഷ്കാരം നടക്കും. 1.30 മുതൽ 3.30 വരെ ശിവഗിരി മഠത്തിലെ ഗുരുപ്രകാശം സ്വാമി പഞ്ചധർമ്മം എന്ന വിഷയത്തിലും, വൈകിട്ട് മൂന്നു മുതൽ ശിവഗിരിമഠത്തിലെ സ്വാമി പ്രബോധതീർത്ഥർ പഞ്ചമഹായജ്ഞം എന്ന വിഷയത്തിലും ധർമ്മപ്രബോധനം നടത്തും.
മെയ് 16 വെള്ളിയാഴ്ച രാവിലെ ഒൻപതിന് യജ്ഞശാലയിൽ യജ്ഞാരംഭം. സ്വാമി വിശുദ്ധാനന്ദ നേതൃത്വം നൽകും. ഉച്ചയ്ക്ക് 12.30 ന് ഗുരുദേവഭജനാമൃതം, മഹാപ്രസാദമൂട്ട് എന്നിവ നടക്കും. ഉച്ചയ്ക്ക് ഒന്നു മുതൽ 1.30 വരെ നൃത്താവിഷ്കാരം നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ 3 വരെ പഞ്ചശുദ്ധി എന്ന വിഷയത്തിൽ കൊടുകുളഞ്ഞി ശ്രീനാരായണ വിശ്വർമ്മമഠത്തിലെ ശിവബോധാനന്ദസ്വാമ്ിയും, ഗൃഹസ്ഥാശ്രമം എന്ന വിഷയത്തിൽ സ്വാമിനി നിത്യചിന്മയിയും ധർമ്മ പ്രബോധനം നടത്തും.
മെയ് 17 ന് രാവിലെ ഒൻപത് മുതൽ യജ്ഞാരംഭം. ഒരു മണിയ്ക്ക് നൃത്താവിഷ്കാരം. ഉച്ചയ്ക്ക് 1.30 ന് മാതൃപൂജയ്ക്ക് എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തും. ചങ്ങനാശേരി യൂണിയൻ വൈദിക യോഗവും ശ്രീനാരായണ ധർമ്മ പഠനകേന്ദ്രവും കാർമ്മികത്വം വഹിക്കും. രണ്ടരയ്ക്ക് സ്മൃതി പൂജ.