എസ്.എൻ.ഡിപി യോഗം 1287 വെള്ളുത്തുരുത്തി ശാഖയിൽ ഉത്സവത്തിന് ഏപ്രിൽ 20 ന് കൊടിയേറി

കോട്ടയം: എസ്.എൻ.ഡി.പി യോഗം 1287 വെള്ളുത്തുരുത്തി ശാഖയിലെ ഉത്സവത്തിന് ഏപ്രിൽ കൊടിയേറി. ക്ഷേത്രം തന്ത്രി മാഞ്ഞൂർ വിനോദ് ശാന്തികളുടെയും ക്ഷേത്രം മേൽശാന്തി ജയേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. വൈകിട്ട് 8.20 നും 9.30 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് കൊടിയേറ്റ് നടന്നത്.

Advertisements

പുലർച്ചെ അഞ്ചരയ്ക്ക് ക്ഷേത്രത്തിൽ നിർമ്മാല്യദർശനം. ആറിന് അഷ്ടദ്രവ്യഗണപതിഹോമം നടത്തി. ഏഴിന് ഉഷപൂജ. എട്ടിന് കലശപൂജ, തുടർന്ന് കലശാഭിഷേകം എന്നിവ നടന്നു. വൈകിട്ട് ആറിന് നടതുറക്കൽ നടന്നു. തുടർന്ന് ഗുരുദേവകൃതികളുടെ പാരായണവും, വിശേഷാൽ ദീപാരാധനയും നടത്തി. തുടർന്ന് തിരുവരങ്ങിൽ വെള്ളുത്തുരുത്തി വനിതാ സംഘത്തിന്റെയും, നവരസ അക്കാദമിയുടെയും കുഴിമറ്റം തിരുവാതിര സമിതിയുടെയും തിരുവാതിര അരങ്ങേറി. കോട്ടയം നൂപുരധ്വിനിയുടെ ഡാൻസും, പന്നിമറ്റം ടീം ചെമ്പഴത്തിയുടെയും , വെള്ളുത്തുരുത്തി ശ്രീദുർഗയുടെയും വെള്ളുത്തുരുത്തി കാവിലമ്മ നൃത്തസംഘത്തിന്റെയും കൈകൊട്ടിക്കളിയും അരങ്ങേറി.

Hot Topics

Related Articles