വൈക്കം: എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയനിൽ വിവിധ പരിപാടികളോടെ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം നടത്തി.
എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക എസ് എൻ ഡി പി യൂണിയനിലെ3155പാർപ്പാക്കോട് ഗുരുദേവ ക്ഷേത്രഅങ്കണത്തിൽ നടന്ന മഹാസമാധി ദിനാചാരണ ചടങ്ങുകൾ യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖാപ്രസിഡന്റ്കെപിജയകുമാർഅധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ കെ സജ്ജൻ സ്വാഗതം ആശംസിച്ചു. ഉപവാസ യജ്ഞത്തിന് സെക്രട്ടറി കെ എൻ പ്രദീപ്, വനിതാ സംഘം ഭാരവാഹികൾ ആയ കുമാരി മോഹൻ, ഉഷമോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി. വൈക്കം സ്മിതയുടെ ഗുരുദേവ പ്രഭാഷണം ഉണ്ടായിരുന്നു.തുടർന്നു നടന്ന വിശ്വശാന്തി സമ്മേളനത്തിൽ ഫാദർ ജെയിംസ് മല്ലപ്പള്ളി, സുൾഫിക്കർമൗലവി, എൻ എം ബിനു തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക എസ് എൻ ഡി പി യൂണിയനിലെ1804കാഞ്ഞിരമാറ്റം ശാഖയിൽ മഹാസമാധി ദിനാചാരണത്തിന്റ ഭാഗമായി നടന്ന ഉപവാസ യജ്ഞം യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് എം ആർ ഷിബു അധ്യക്ഷത വഹിച്ചു.ദേവസ്വം മാനേജർ പി വി സോമൻ സ്വാഗതം ആശംസിച്ചു. മാതാ നിത്യചിന്മയി, ശുഭ ശ്രീകുമാർ എന്നിവരുടെ ഗുരുദേവ പ്രഭാഷണങ്ങൾ ഉണ്ടായിരുന്നു.ദീപാരാ ധന, ദീപ കാഴ്ച്ച,എന്നിവയും ഉണ്ടായിരുന്നു.ശാഖാ പ്രസിഡന്റ് പി എസ് അയ്യപ്പൻ,കെ.ബാലകൃഷ്ണൻ,സത്യപാലൻ ജയശ്രീ അജിത്, ലീല സുകുമാരൻ,രഞ്ചു പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക എസ് എൻ ഡി പി യൂണിയനിലെ221അടിയം ശാഖആഭിമുഖ്യത്തിൽ നടന്ന 95ആമതു മഹാസമാധി ദിനാചാരണ ചടങ്ങുകളും വിശ്വശാന്തി സമ്മേളനവും യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് ഈ ഡി പ്രകാശൻ മുഖ്യ പ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി രാജേഷ് ശാന്തിയുടെ നേതൃത്വത്തിൽ വിശേഷാൽ ഗുരുപൂജഉണ്ടായിരുന്നു, കൂടാതെ ശാന്തിയാത്ര,ഉപവാസയജ്ഞം, സമൂഹസദ്യ എന്നിവയുംഉണ്ടായിരുന്നു. വിശ്വ ശാന്തി സമ്മേളനത്തിൽ പ്രസിഡന്റ് വി കെ രഘുവരൻ അധ്യക്ഷത വഹിച്ചു.പെരുമ്പളം പ്രദീപസുധീറിന്റെ ഗുരുദേവ പ്രഭാഷണവും ഉണ്ടായിരുന്നു.തുടർന്ന്വൈസ് പ്രസിഡന്റ് ജിനൻ ചരുവിൽ, അജീഷ്കുമാർകാലാ യിൽ,കുഞ്ഞുമോൻ കൊച്ചുപുരക്കൽ സലിജഅനിൽകുമാർ,സുമചന്ദ്രൻ, പ്രമീള പ്രസാദ്, യദു കൃഷ്ണൻ,അയന ചന്ദ്രൻ, അക്ഷയ കുഞ്ഞുമോൻഎന്നിവർ പ്രസംഗിച്ചു സെക്രട്ടറി വി എം വിജയൻ സ്വാഗതം ആശംസിച്ചു.