എസ്എൻഡിപിയോഗത്തിന്റെ കുമ്പഴ ശ്രീനാരായണ കൺവൻഷൻ 16 മുതൽ; ഒരുക്കങ്ങൾ ആരംഭിച്ചു

പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ 30-ാമത് കുമ്ബഴ ശ്രീനാരായണ സ്തൂപികാ വാർഷികവും ശ്രീനാരായണ കൺവെൻഷനും 16 മുതൽ 18 വരെ നടക്കും. 16ന് രാവിലെ 10.30ന് നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി രമേശ് രാജക്കാട് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷതവഹിക്കും.

Advertisements

യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസി.സെക്രട്ടറി ടി.പി.സുന്ദരേശൻ, ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ, പത്തനംതിട്ട മുൻസിപ്പൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിരാമണിയമ്മ, കൗൺസിലർ വിമലാ ശിവൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.സലിംകുമാർ, എസ്.സജിനാഥ്, പി.കെ.പ്രസന്നകുമാർ, കെ.എസ്.സുരേശൻ, പി.വി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണേഷ്, മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ കെ.ആർ.സലിലനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാശശി, സെക്രട്ടറി സരളാ പുരുഷോത്തമൻ, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ ശ്രീജു സദൻ, കൺവീനർ ഹരിലാൽ.കെ, എസ്.എൻ.ഇ.ഡബ്ലു.എഫ് യൂണിയൻ പ്രസിഡന്റ് സുധീപ്.ബി, സെക്രട്ടറി സുധീഷ്.എസ്, വൈദികയോഗം യൂണിയൻ കൺവീനർ ബീനാ സജിനാഥ് എന്നിവർ പ്രസംഗിക്കും.

എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ സ്വാഗതവും കുമ്ബഴ ടൗൺ ശാഖാ പ്രസിഡന്റ് കെ.പി.സുമേഷ് കൃതജ്ഞതയും രേഖപ്പെടുത്തും. ഉച്ചയ്ക്ക് 1ന് അന്നദാനം, 2ന് റിട്ട. ഗവ.സെക്രട്ടറി കെ.സുദർശനൻ തിരുവനന്തപുരം പ്രഭാഷണം നടത്തും.

17ന് രാവിലെ 10ന് ബിജു പുളിക്കലേടത്തും ഉച്ചയ്ക്ക് 2ന് വൈക്കം മുരളിയും പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1ന് ഗുരുപ്രസാദ വിതരണം. ശിവരാത്രി ദിനമായ 18ന് രാവിലെ 5.30ന് പളളി ഉണർത്തൽ, 5.40ന് നിർമ്മാല്യദർശനം, 6.30ന് മഹാഗണപതിഹോമം, 7.30ന് ഉഷപൂജ, വൈകിട്ട് 6ന് ദീപാരാധന എന്നിവ നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.