കോട്ടയം : എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയനിലെ വെട്ടിക്കാട്ടുമുക്ക് 4472 ശാഖയുടെയും കോട്ടയം ഗുരുനാരായണ സേവാനികേതന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സൽ സംഗവും സംയുക്ത കുടുംബ സംഗമവും യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സന്തോഷ് കാലായിൽ അധ്യക്ഷത വഹിച്ചു. സേവാനികേതൻ മുഖ്യ ആചാര്യൻ കെ.എൻ ബാലാജി അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി സന്തോഷ് കരിപ്പുറത്തിന്റെ വസതിയിൽ ചേർന്ന സംഗമത്തിൽ ഷാജി കേളപ്പനേഴത്തു, വനിതാ സംഘം പ്രസിഡന്റ് സുപ്രഭ, സെക്രട്ടറി രമ്യാ സന്തോഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുനിൽ രാജ്കടൂശേരിൽ, വടയാർസുരേഷ്, ഗോപാലകൃഷ്ണൻ, സാബു, രാജു പിറവം തുടങ്ങിയവർ സംസാരിച്ചു.