എസ്എൻഡിപി യോഗം വിജയപുരം ശാഖയും അഹല്യ ഐ ഹോസ്പിറ്റലും ചേർന്നു നടത്തുന്ന സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും മെയ് ഏഴിന്

കോട്ടയം: എസ്എൻഡിപി യോഗം വിജയപുരം 1306 ആം ശാഖയും അഹല്യ ഐ ഹോസ്പിറ്റലും ചേർന്നു നടത്തുന്ന സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും മെയ് ഏഴിന് നടക്കും. ഞാറയ്ക്കൽ ശ്രീനാരായണ നഗറിൽ രാവിലെ ഒൻപതര മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ് ക്യാമ്പ് നടക്കുന്നത്. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് പി.പി സോമൻകുട്ടി ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് ശ്രീകാന്ത് സോമൻ അധ്യക്ഷത വഹിക്കും. യോഗം ബോർഡ് അംഗം അഡ്വ.ശാന്താറാം റോയി തോളൂർ, വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ് എന്നിവർ ആശംസകൾ അർപ്പിക്കും. ശാഖാ യോഗം സെക്രട്ടറി പി.എസ് ഗിരീഷ്, വൈസ് പ്രസിഡന്റ് ബിനു പി.മണി എന്നിവർ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles