എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ: വൈക്കം യൂണിയൻ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി

വൈക്കം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. യൂണിയൻ പ്രസിഡന്റ്‌ പി.വി ബിനേഷ് പ്ലാത്താനത്ത് പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്തു.

Advertisements

യൂണിയൻ സെക്രട്ടറി എം.പി സെൻ അധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിലർമാർ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ് മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പ്രതിക്ഷേധ പ്രകടനത്തിന് നേതൃത്വം നൽകി. യൂണിയൻ ഓഫീസ് അങ്കണത്തിൽ നിന്നും ആരംഭിച്ച് പ്രതിക്ഷേധ സമരത്തിൽ നൂറ് കണക്കിന് ശ്രീനാരായണീയർ അണിനിരന്നു. ടൗൺ ചുറ്റി നടന്ന പ്രതിഷേധ പ്രകടനം ബോട്ട് ജെട്ടി മൈതാനിയിൽ സമാപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് പ്രതിക്ഷേധക്കാർ അപവാദ പ്രചരണത്തിനെതിരെ പ്രതീകാത്മകമായി കോലം കത്തിച്ചു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അപകീർത്തിപ്പെടുത്തുന്നതിന് അദ്ദേഹം നടത്തിയ പ്രസംഗം വളച്ചൊടിച്ച് നടത്തുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ ഐക്യധാർട്യം പ്രഖ്യാപിച്ചാണ് പ്രതിക്ഷേധം സംഘടിപ്പിച്ചത്.

Hot Topics

Related Articles