വൈക്കം: എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ്- യൂണിയൻ 1798 അമ്പല്ലൂർശാഖയിലെ കുമാരനാശാൻ കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മാതാപിതാക്കന്മാർക്കുമായി നടത്തിയ ‘വഴിവിളക്ക്’ എന്ന ബോധവൽക്കരണ സെമിനാർ യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ്ബാബുഉൽഘാടനം ചെയ്തു.
എം ജി യൂണിവേഴ്സിറ്റിയിൽനിന്നും ബി എഇംഗ്ലീഷ് ജേർണലിസത്തിൽ രണ്ടാം റാങ്ക് നേടിയ ആദിത്യ രമേഷിനെയും കഥകളിവേഷത്തിൽ രണ്ടാം റാങ്ക് നേടിയ രഘുനാഥ്മഹിപാലിനെയും ആദരിച്ചു.ശാഖാ പ്രസിഡന്റ് ടി കെ വിജയൻ അധ്യക്ഷത വഹിച്ചു.വനിതാ സംഘം സെക്രട്ടറി ആയി തെരഞ്ഞെടുത്ത ദീപ ബാബുവിനെയും യൂണിയൻ പ്രതിനിധിആയി തെരഞ്ഞെടുത്ത ഷീമോൾ പ്രകാശിനെയും ശാഖാ സെക്രട്ടറി കെ പി സുരേന്ദ്രൻ ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനമൈത്രി സംസ്ഥാന ട്രൈനർഅജേഷ് കെപിക്ലാസിനു നേതൃത്വം നൽകി. യോഗത്തിൽകെ എസ് ഷാജി, രാധാമണിടീച്ചർ, ചന്ദ്രൻ, മായ രാജൻ തുടങ്ങിയവർപ്രസംഗിച്ചു..ഫോട്ടോ :എം ജി യൂണിവേഴ്സിറ്റി യിൽ നിന്നും ബി എ ഇംഗ്ലീഷ് ജേർണലിസ ത്തിൽ രണ്ടാം റാങ്ക് നേടിയ ആദിത്യ രമേശിനെ യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബുകുടുംബയോഗത്തിന്റെ പ്രശസ്തി പത്രവും പൊന്നാടയും നൽകി ആദരിക്കുന്നു.