ബ്രഹ്മമംഗലം 740ശാഖയിലെ ആർ ശങ്കർകുടുംബയൂണിറ്റ്  സംയുക്ത ഓണാഘോഷം നടത്തി 

വൈക്കം : എസ് എൻ ഡിപി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയനിലെ ബ്രഹ്മമംഗലം 740ശാഖയിലെ ആർ ശങ്കർകുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സംയുക്ത ഓണാഘോഷ പരിപാടികൾ യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി. സുരേഷ്ബാബു ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ എസ് ഗോപി അധ്യക്ഷത വഹിച്ചു.റെജി ബാബു ദമ്പതികളെ ആദരിച്ചു. ശ്രീജ രാജീവ് മാതൃവന്ദനം നടത്തി. ചെയർമാൻശാന്തകുമാർവടക്കേകാലായിൽസ്വാഗതം ആശംസിച്ചു. സെക്രട്ടറി കെപി ജയപ്രകാശ് മുഖ്യ പ്രസംഗം നടത്തി. ഗ്രാമ പഞ്ചായത്ത്‌ അംഗം രമണി മോഹൻദാസ്, വിജയൻ കാലായിൽ, ബീന മോഹനൻ, സുനി അജിത്‌, അഭിജിത് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു കലാ കായിക മത്സരങ്ങളും കൊല്കളിയും വാ മൊഴിപ്പാട്ടും നേർകാഴ്ചയും എന്ന പരിപാടിയും ഉണ്ടായിരുന്നു. 

Advertisements

Hot Topics

Related Articles