തലയോലപ്പറമ്പ് : എസ് എൻ ഡി പി യോഗത്തെ ലിക്വിഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് യോഗ വിരുദ്ധർ നൽകിയ ഹർജികൾ തള്ളിക്കൊണ്ട് സുപ്രീം കോടതിയുടെ ഉത്തരവിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ടു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിൻതുണ പ്രഖ്യാപിച്ചുകൊണ്ടും കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പു യൂണിയൻ സമ്മേളനവും ആഹ്ളാദ പ്രകടനവും നടത്തി.യോഗത്തിൽ യൂണിയൻ പ്രസിഡൻറ് ഇ ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് രഞ്ജിത്ത് രാജപ്പൻ, യു എസ് പ്രസന്നൻ അഭിലാഷ് രാമൻ കുട്ടി രാജി ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ആഹ്ളാദ പ്രകടനത്തിന് യൂണിയൻ നേതാക്കൾ ശാഖാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.