കോട്ടയം : എസ് എൻ ഡി പി യോഗം മാങ്ങാനം ശാഖയിൽ ഗുരു ചരണം ചിത്ര പ്രദർശനത്തിന് തുടക്കമായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനാ മന്ദിരം എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. ദീപ്തി സാനു വരച്ച ഗുരുദേവ ധ്യാന ദർശനങ്ങളുടെ ചിത്രാവിഷ്കാരമാണ് ചിത്ര പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 21 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 31 വരെ മാങ്ങാനം ഗുരുദേവ ക്ഷേത്രത്തിൽ ചിത്ര പ്രദർശനം നടക്കും.
Advertisements