കോട്ടയം : എംഡി സെമിനാരി സ്കൂളിൽ സ്നേഹാരാമം പദ്ധതി ആരംഭിച്ചു
Advertisements
മാലിന്യ മുക്ത നവകേരളം എന്ന സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം കോട്ടയം നഗരസഭ – ശുചിത്വമിഷനുമായി ചേർന്ന് എംഡി സെമിനാരി എൻ എസ് എസ് യൂണിറ്റ് നഗരസഭ വാർഡ് 17ൽ കളത്തിക്കടവ് പാലത്തിനുസമീപം സ്നേഹാരാമം പദ്ധതിക്ക് തുടക്കമിട്ടു. കൗൺസിലർ ജൂലിയസ് ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ബിജു കെ തോമസ് അധ്യക്ഷത വഹിച്ചു. അധ്യാപകൻ ജോ ഐ ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി ഗിരിജ, പ്രോഗ്രാം ഓഫീസർ സിന്ധു ആനി ജേക്കബ്, എൻ സ് സ് വോളന്റിർസ് എന്നിവർ പങ്കെടുത്തു.