ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അനന്തരവന്റെ തലയെടുത്തു വലിയ ആഹ്ലാദത്തിലായിരുന്നു ഹമാസ്. അപകടകാരിയെന്ന് അറിയപ്പെടുന്ന സൈനൈപ്പര്‍ യൈര്‍ ഇദ്ദോ നെതന്യാഹു കൊല്ലപ്പെട്ടു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പുട്നിക്ക് എന്ന മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. ലോകരാജ്യങ്ങളെ പോലും ഞെട്ടിച്ച വാര്‍ത്ത ആയിരുന്നു ഇത്. ഈ വാര്‍ത്ത വന്നതോടെ ഹമാസും നെതന്യാഹുവിനെ ജയിച്ച ആവേശത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുട്ടന്‍ പണികിട്ടി.
‘അപകടകാരിയായ സ്നൈപ്പര്‍’ എന്ന് അറിയപ്പെടുന്ന ഇയാളെ ഗാസയില്വെച്ചാണ് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ് കൊന്നത് എന്നും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാര്‍ത്തകള്‍ പരന്നു. ഇസ്രയേലിലെ ഒരു സ്നൈപ്പര്‍ യൂണിറ്റിന്റെ നേതാവായിരുന്നു കൊല്ലപ്പെട്ട യൈര്‍ എന്നും ഇയാള്‍ ക്യാപ്റ്റന്‍ പദവിയുള്ള ആളായിരുന്നുവെന്നുമാണ് പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത്. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സം ബ്രിഗേഡ് ഇയാളെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അവകാശവാദം. കൊല്ലപ്പെട്ട യൈറിന്റേതെന്ന തരത്തില്‍ ഒരു ചിത്രവും പ്രചരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. മാത്രമല്ല, ഇക്കാര്യം ഇസ്രയേല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല എന്നും വീഡിയോയിലെ അവതാരകന് പറയുന്നു.
എന്നാല്‍ ഇതിന്റെ വാസ്തവം എന്താണ് അതുകൂടി നോക്കാം.
പ്രചരിക്കുന്ന വാര്‍ത്തയില്‍ സൂചിപ്പിക്കുന്ന സ്പുട്നിക്ക് റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ്. സ്പുട്നിക്കിന്റെ അറബി വിഭാഗം നടത്തിയ ഒരു എക്സ് പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്ന വീഡിയോയില്‍ തെളിവായി നല്‍കിയിട്ടുണ്ട്. പരിശോധനയില്‍, ഇതേ സ്ക്രീന്‍ഷോട്ട് നിരവധി പേര് ഷെയര്‍ ചെയ്തതായി കണ്ടെങ്കിലും സ്പുട്നിക്ക് അറബിക്കിന്റെ എക്സ് പേജില്‍ ഇത്തരത്തിലൊരു പോസ്റ്റ് നിലവിലില്ല. സ്പുട്നിക്ക് അറബിക്ക് സമൂഹ മാധ്യമത്തില്‍ ഇത്തരത്തിലൊരു വാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്ലാതെ, ഇക്കാര്യത്തില്‍ സ്വതന്ത്രമായ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെയില്ല. മാത്രമല്ല, ഇസ്രയേലി മാധ്യമങ്ങളോ സ്പുട്നിക്കിന്റെ അന്തരാഷ്ട്ര വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമോ അല്‍ ജസീറ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളോ ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് പരിശോധനയില്‍ വ്യക്തമായി. ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മൂത്ത മകന്റെ പേര് യൈര്‍ നെതന്യാഹു എന്നാണ്. ഇതല്ലാതെ, ബെഞ്ചമിന്‍ നെതന്യാഹുവിന് യൈര്‍ എന്ന പേരില്‍ ഒരു അനന്തരവനുള്ളതായ വിവരങ്ങളൊന്നും അന്വേഷണത്തില്‍ ലഭിച്ചില്ല. ബെഞ്ചമിന്റെ മകന് യൈര്‍ ഇപ്പോള്‍ അമേരിക്കയിലാണ് താമസമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധസമയത്ത് അദ്ദേഹം ഇസ്രയേലില്‍നിന്ന് വിട്ട് നില്ക്കുന്നു എന്ന തരത്തില്‍ ആ രാജ്യത്ത് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം, യൈര്‍ നിഫൗസി എന്ന ഒരു സൈനികന് ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ രണ്ടിനാണ് ഹമാസിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സായിലായിരുന്ന യൈര്‍ മരിച്ചത്. ഗാസയില്‍ നവംബര്‍ ഒന്നിന് ഇസ്രയേലി സൈന്യം നടത്തിയ ഒരു ഓപ്പറേഷനിടെയാണ് ഇരുപതുകാരനായ യൈര്‍ നിഫൗസിക്ക് പരിക്കേറ്റത്. നവംബര്‍ രണ്ടിനാണ് ഇസ്രയേല്‍ പ്രതിരോധസേന ഇയാളുടെ മരണവിവരം പുറത്തുവിട്ടതും പ്രാദേശിക മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതും. ഈ മരണ വാര്‍ത്ത പുറത്തുവന്നതിന് ശേഷമാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അനന്തരവന് കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള പ്രചാരണം ആരംഭിച്ചത്.
യഥാര്‍ഥത്തില്‍, കൊല്ലപ്പെട്ട യൈര്‍ ക്യാപ്റ്റന്‍ റാങ്കുള്ള സ്നൈപ്പര്‍ ആയിരുന്നില്ല മറിച്ച് സാര്‍ജന്റ് റാങ്കുള്ള പാരാട്രൂപ്പര്‍ ആയിരുന്നു. ഓപറേഷനിടെ ഗുരുതര പരിക്കേറ്റു എന്നല്ലാതെ ഇയാളെ തലയറുത്ത് കൊലപ്പെടുത്തി എന്ന് റിപ്പോര്‍ട്ടുകളില്ല. മാത്രമല്ല, യൈര്‍ നിഫൗസിയുടേതായി ഇസ്രയേലി മാധ്യമങ്ങള്‍ നല്‍കിയിട്ടുള്ള ചിത്രമാണ് ഇപ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അനന്തിരവന്റേതെന്ന തരത്തില്‍ പ്രചരിക്കുന്നത്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അനന്തരവനെ ഹമാസ് സൈന്യം തലയറുത്ത് കൊലപ്പെടുത്തി എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇത്തരത്തിലൊരു വാര്‍ത്ത എക്സില്‍ പോസ്റ്റ് ചെയ്തത് എന്നാണ് പ്രചാരമാണെങ്കിലും അവരുടെ ഔദ്യോഗിക എക്സ് പേജില്‍ നിലവില്‍ ആ വാര്‍ത്തയില്ല. യൈര്‍ നിഫൗസി എന്ന ഒരു സൈനികന് അടുത്തിടെ ഹമാസിനെതിരെയുള്ള ഒരു ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ ചിത്രമാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അനന്തിരവന്റേതെന്ന തരത്തില്‍ പ്രചരിക്കുന്നത്.
ഇതിനിടെ ഇസ്രയേല്‍ സേനയ്ക്ക് വലിയ തിരിച്ചടി. അല്‍ശിഫ ആശുപത്രിയുടെ അടിയില്‍ ഹമാസിന്റെ തുരങ്കങ്ങളില്ലെന്ന് സമ്മതിച്ച് ഐഡിഎഫ്. ആശുപത്രിയുടെ അടിയില്‍ ഹമാസിന്റെ സൈനിക താവളവും ആയുധ ശേഖരവുമുണ്ടെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അല്‍ശിഫ ആശുപത്രിക്ക് നേരെ ശക്തമായ ആക്രമണം നടത്തിയത്. എന്നാല്‍ ഇതൊന്നും കണ്ടെത്താന്‍ ഇസ്രായേല്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ല. ഒരു മോട്ടോര്‍ സൈക്കിളും ഏതാനും തോക്കുകളും മാത്രമാണ് ആശുപത്രിയില്‍നിന്ന് കണ്ടെത്തിയതെന്നാണ് ഇസ്രായേല്‍ പറയുന്നത്. അല്‍ശിഫ ആശുപത്രിയെ ഹമാസ് സൈനിക കേന്ദ്രമായി ഉപയോഗിച്ചു എന്നതിന് തെളിവായി ഇസ്രായേല്‍ പ്രതിരോധ സേന പുറത്തുവിട്ട വീഡിയോക്കെതിരെയും വ്യാപക വിമര്‍ശനമുയര്‍ന്നു.
ആശുപത്രിയിലെ എം.ആര്.ഐ സെന്ററില്‍ വച്ച് പകര്‍ത്തിയ വീഡിയോയില്‍ ഭീകരപ്രവര്‍ത്തനത്തിന് തെളിവായി ഒന്നും കാണിക്കാനായില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐ.ഡി.എഫ് വക്താവ് ലഫ്. കേണല്‍ ജൊനാഥന് കോണ്‍റികസ് ആണ് വീഡിയോയില്‍ ലൈവായി സംസാരിക്കുന്നത്. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫ ബുധനാഴ്ച രാത്രി മുതല്‍ ഐ.ഡി.എഫിന്റെ സമ്ബൂര്‍ണ നിയന്ത്രണത്തിലാണ്. ആശുപത്രിയുടെ ബേസ്മെന്റില്‍ ഹമാസ് സൈനിക താവളം പ്രവര്‍ത്തിക്കുന്നു എന്നാണ് ഇസ്രായേല്‍ ആരോപിച്ചിരുന്നു. എന്നാല്‍ തറ മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്തതാണ് എന്നാണ് ഐ.ഡി.എഫ് ഇപ്പോള്‍ പറയുന്നത്. ആശുപത്രിയില്‍നിന്ന് രോഗികളെ അടക്കം നിരവധി പേരെയാണ് ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്.