തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയനിലെ വരിക്കാംകുന്ന് ശാഖ ഓഫിസ് ഉദ്ഘാടനം ചെയ്തു

വൈക്കം :  എൻ ഡിപി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയനിലെ 2086 വരിക്കാംകുന്ന് ശാഖയിൽ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനകർമ്മം മുൻ ശിവഗിരി മഠം. മുൻ ജനറൽ സെക്രട്ടറി സ്വാമി റിതംബരാനന്ദ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി. സുരേഷ്ബാബു ഓഫീസ് റൂം ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ ടി കെ വിശ്വംഭരൻ, വൈസ് പ്രസിഡന്റ്‌ ജയേഷ് മാമ്പളളികൾ സെക്രട്ടറി ബി എം ബിനീഷ് എൻ എസ് എസ് കരയോഗം പ്രസിഡന്റ്‌ എൻ സുകുമാരൻ നായർ, കെപി എം എസ് പ്രസിഡന്റ്‌ പി പി സജി, യൂണിയൻ കമ്മിറ്റി അംഗം അഭിലാഷ് അമ്പാടിയിൽ, കെ ഗോപിനാഥൻ ക്ഷേത്ര തന്ത്രി ഉണ്ണികൃഷ്ണൻ ശാന്തി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles