മറവൻതുരുത്ത്: ചുങ്കം എസ് എൻ ഡി പി ശാഖായോഗം നവതി ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഗുരുദേവ മാഹാത്മ്യം കഥകളി നവ്യാനുഭവമായി. കേരളത്തിലെ ജാതിയതയ്ക്കും അയിത്തത്തിനുമെതിരെ ശ്രീനാരായണ ഗുരുവിൻ്റെ നേതൃത്വത്തിൽ നടന്ന അരുവിപ്പുറം പ്രതിഷ്ഠയടക്കമുള്ള സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങളാണ് ഗുരുമാഹാത്മ്യം കഥകളിയിലുടെ അനാവരണം ചെയ്തത്.കഥകളി നടൻ പള്ളിപ്പുറം സുനിലാണ് ശ്രീനാരായണ ഗുരുദേവനായി അരങ്ങിനെ വിസ്മയിപ്പിച്ചത്. വൈക്കം കലാശക്തി സ്കൂൾ ഓഫ് ആർട്ട്സാണ് ഗുരുദേവ മാഹാത്മ്യം അരങ്ങിലെത്തിച്ചത്.
Advertisements