വൈക്കം: സോഷ്യൽ ജസ്റ്റിസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ മാനവീയം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. സോഷ്യൽ ജസ്റ്റീസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗീസ് സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വടയാർ ഇൻഫന്റ് ജീസസ് ഹൈസ്കൂൾ ഹാളിൽ നടന്ന യോഗത്തിൽമേഖല പ്രസിഡന്റ് ദിലീപ് തച്ചേരിൽ അധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവർത്തകൻ സണ്ണിചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി. കലാ-സംസ്കാരിക രംഗങ്ങളിൽ വ്യാപൃതരായ സുധാംശു,അനിൽലാൽ, എസ്.സന്തോഷ്, വി.ആർ.അരുൺകുമാർ, ബിനു കെ.പവിത്രൻ, സ്മൃതി എസ്.ബാബു എന്നിവരെ ആദരിച്ചു.പ്രതിഭാസംഗമ ഉദ്ഘാടനം തലയോലപ്പറമ്പ് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഞ്ജുഉണ്ണികൃഷ്ണനും കുഞ്ഞിളം കയ്യിൽ സമ്മാനവിതരണം സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിലും നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ സെക്രട്ടറി ഷീല ദിലീപ് മതേതര സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് മെമ്പർ കെ.ആശിഷ് അധ്യാപകരേയും താലൂക്ക് സെക്രട്ടറി വിനോദ് മാതാപിതാക്കളേയും ആദരിച്ചു. എം.ടി.ജയമ്മ,സുശീല ഗോപാലൻ, വി.ജെ. വർഗീസ്, സതിമണി,സ്കൂൾ ഹെഡ്മിസ്ട്രസ് എൽസിജോൺ, ജില്ലാ കമ്മിറ്റി അംഗം നിർമല ഷാജി തുടങ്ങിയവർ സംബന്ധിച്ചു.