വീണ്ടും തൊഴിൽ പീഡനം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ജോലി ലഭിച്ച് ആദ്യ ദിവസം തന്നെ രാജി വച്ച് ഡിസൈനർ; രാജിക്കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ

ന്യൂഡൽഹി: പുതിയ ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ രാജിവച്ച് പ്രോഡക്ട് ഡിസൈനർ. മോശം തൊഴിൽ സാഹചര്യവും മാനേജരുടെ യുക്തിരഹിതമായ ആവശ്യങ്ങളും കാരണമാണ് താൻ രാജിവെച്ചതെന്ന് ഡിസൈനർ റെഡ്ഡിറ്റിൽ പങ്കിട്ട രാജിക്കത്തിൽ പറയുന്നു. ഇതോടെ തൊഴിലിടത്തെ അനീതികൾ വീണ്ടും ചർച്ചയായിട്ടുണ്ട്.

Advertisements

തൊഴിലുടമ അങ്ങേയറ്റം മോശം രീതിയിലാണ് പെരുമാറിയതെന്നും അധിക പ്രതിഫലം കൂടാതെ ഓവർടൈം ജോലി ചെയ്യണമെന്ന് മാനേജർ ആവശ്യപ്പെടുകയും ചെയ്തതായി ഡിസൈനർ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിലും ജീവിതവും സംതുലിതമായി മുന്നോട്ട് കൊണ്ടുപോകേണ്ട ആവശ്യകതയെ മാനേജർ പരിഹസിച്ചതായും ഡിസൈനർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒക്ടോബർ 7-നാണ് യുവാവ് ജോലിയിൽ പ്രവേശിച്ചത്. ഒമ്ബത് മണിക്കൂറിനപ്പുറം ജോലി ചെയ്യാൻ നിർബന്ധിതനായപ്പോൾ യുവാവ് ഞെട്ടി. 12 മുതൽ 14 മണിക്കൂർ വരെ ഓവർടൈം ശമ്ബളമില്ലാതെ ജോലി ചെയ്യണമെന്ന് മാനേജർ ആവശ്യപ്പെട്ടു. വ്യക്തിഗത സമയത്തിന്റെ ആവശ്യകത അറിയിച്ചപ്പോൾ മാനേജർ പരിഹസിക്കുകയും ചെയ്തു. മാനേജർ വ്യക്തിപരമായ ആക്രമണങ്ങൾ നടത്തിയതായും യുവാവ് രാജികത്തിൽ ചൂണ്ടികാണിക്കുന്നു. തൊഴിലിടത്തെ മോശം അന്തരീക്ഷവും വ്യക്തിപരമായ അധിക്ഷേപങ്ങളും അസഹനീയമാണെന്ന് യുവാവ് പറയുന്നു.

നിരവധി പേരാണ് യുവാവിനെ അനുകൂലിച്ച് കമന്റിട്ടിരിക്കുന്നത്. മാനേജരുടെ മോശം പെരുമാറ്റത്തിനെതിരെ നിലകൊണ്ടതിന് നിരവധി പേർ യുവാവിനെ അഭിനന്ദിച്ചു. സ്വന്തം അനുഭവങ്ങളും പലരും പങ്കുവെച്ചു. താൻ കണ്ടതിൽ ഏറ്റവും മികച്ച രാജികത്തുകളിലൊന്നാണിതെന്നും ഒരാൾ കമന്റിട്ടിട്ടുണ്ട്.

Hot Topics

Related Articles