തലയോലപ്പറമ്പ്:സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന മാനവീയം സാംസ്കാരിക കൂട്ടായ്മ ഇന്ന് മെയ് 16 വെള്ളിയാഴ്ച നടക്കും. രാവിലെ 10ന് വടയാർ ഇൻഫന്റ് ജീസസ് ഹൈസ്കൂൾ ഹാളിൽ മേഖല പ്രസിഡൻ്റ് ദിലീപ് തച്ചേരിൽ അധ്യക്ഷത വഹിക്കുന്ന യോഗം സംസ്ഥാന പ്രസിഡന്റ് കെ. എം.വർഗീസ് ഉദ്ഘാടനം ചെയ്യും.യോഗത്തിൽ കലാ-സാംസ്കാരിക പ്രവർത്തകരെ ആദരിക്കും.
Advertisements
പ്രതിഭാസംഗമം തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജിവിൻസെന്റും കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം സ്കൂൾമാനേജർഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിലും ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകൻ സണ്ണിചെറിയാൻ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ സെക്രട്ടറി ഷീലദിലീപ്,പഞ്ചായത്ത് അംഗം കെ.ആശിഷ്, താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കൽ,സ്കൂൾ ഹെഡ്മിസ്ട്രസ് എൽസിജോൺ,ജില്ലാ കമ്മിറ്റി അംഗം നിർമ്മലാഷാജി തുടങ്ങിയവർ സംബന്ധിക്കും.