സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഭജനമഠത്തിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; ബീമാപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തു.തിരുവനന്തപുരം ബീമപ്പള്ളി വാർഡിൽ വള്ളക്കടവ് ആറ്റിൻകര പുതുവൽ പുത്തൻ വീട്ടിൽ ശരത്താണ് (20) അറസ്റ്റിലായത്.സാമൂഹ്യ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഭജനമഠം എന്ന സ്ഥലത്ത് വിളിച്ചുവരുത്തിയശേഷം മുട്ടത്തറയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

Advertisements

പെൺകുട്ടിയെ കാണതായതിനെ തുടർന്ന് പാരിപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. അനുരൂപ, പി.ടി. സാബുലാൽ, എസ്.സി.പി.ഒമാരായ ശ്രീകുമാർ, വി.എസ്. ഡോൾമാ, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles