കോട്ടയം: മതേതര മൂല്യം ഉയർത്തിപ്പിടിച്ച് കേരളത്തിൽ ജനതാദൾ എസ് ഇടതുപക്ഷത്തോടൊപ്പം നിൽക്കുമെന്നു ബിജെപി എതിർക്കാൻ കോൺഗ്രസിന് ആവില്ലെന്നും ഇന്ത്യയിൽ സോഷ്യലിസ്റ്റ് ഐക്യ നിര പാർലമെൻറ് തിരഞ്ഞെടുപ്പ് മുൻപ് രൂപാന്തരപ്പെടുമെന്നും ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് പ്രസ്താവിച്ചു, കോട്ടയം പാർലമെൻറ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിന്റെ വികലമായ കാർഷിക നയങ്ങൾ തിരുത്തണമെന്നും, തേങ്ങയുടെ ഇറക്കുമ്മതി നിരോധിക്കണമെന്നും, ഐവറി കോസ്റ്റിൽ നിന്നും റബറിന്റെ ഇറക്കുമതി നിരോധിക്കണമെന്നും ഇറക്കുമതി ചെയ്യപ്പെടുന്ന സിന്തറ്റിക് റബറിന്റെ ആൻറി
ഡംബ്ബിങ് ഡ്യൂട്ടി ഏർപ്പെടുത്തണമെന്നും, കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം കർഷകന് ലഭ്യമാക്കണമെന്നും, അതിന് ആവശ്യമായ നിയമനിർമ്മാണവും, കാർഷിക ബഡ്ജറ്റും പാർലമെൻറിൽ പാസാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ജനതാദൾ ജില്ലാ പ്രസിഡണ്ട് എം.ടി കുര്യൻ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജനതാദൾ സംസ്ഥാന ഭാരവാഹികളായ ജേക്കബ് ഉമ്മൻ, സിബി തോട്ടുപുറം, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജീവ് നെല്ലിക്കുന്നേൽ, ഡോ. തോമസ് സി കാപ്പൻ, സോജൻ ജോർജ്, എൻ യു ജോൺ കുട്ടി, ജില്ലാ ഭാരവാഹികളായ സജീവ് കറുകയിൽ, പ്രമോദ് കുര്യാക്കോസ്, സജി ആലംമൂട്ടിൽ, ടോണി കുമരകം, വിപിൻ എസ്, സുരേഖ എൻ എസ്, അനില പി.ടി, രാജേഷ് എ.സി, രമേശ് കിടാച്ചിറയിൽ, പി വി സിറിയക്, മാത്യു മാത്യു, റെജി വി ആർ, കാവ്യാ കൃഷ്ണ, വിഷ്ണു സുരേന്ദ്രൻ, എം എൻ രവീന്ദ്രനാഥ്, രാജേഷ് ചെങ്ങളം എന്നിവർ പ്രസംഗിച്ചു.