കൊച്ചി സിഗ്മ മെഡിക്കല്‍ കോഡിംഗ് അക്കാദമി കോറോഹെല്‍ത്ത് മെഡിക്കല്‍ കോഡിംഗുമായി സഹകരിച്ച് നവാഗതര്‍ക്കായി ഏപ്രില്‍ 30 ന് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും

കൊച്ചി: കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിംഗ് പരിശീലന ദാതാക്കളായ സിഗ്മ മെഡിക്കല്‍ കോഡിംഗ് അക്കാദമി യുഎസിലെ ടെക്സാസ് ആസ്ഥാനമായുള്ള പ്രമുഖ മെഡിക്കല്‍ കോഡിംഗ് കമ്പനിയായ കോറോഹെല്‍ത്തുമായി സഹകരിച്ച്  കൊച്ചിയില്‍ മെഡിക്കല്‍ കോഡിംഗ് നവാഗതര്‍ക്കായി റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 30ന് (ശനി) കലൂര്‍ റിന്യൂവല്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 3 വരെയാണ് ഏകദിന റിക്രൂട്ട്മെന്റ് ഡ്രൈവ് നടക്കുക.

Advertisements

ഏതെങ്കിലും ബിരുദമുള്ള സിപിസി സര്‍ട്ടിഫൈഡ് മെഡിക്കല്‍ കോഡര്‍മാര്‍ക്കും, സര്‍ട്ടിഫിക്കറ്റില്ലാത്ത മെഡിക്കല്‍ കോഡിംഗ് പരിശീലനം പൂര്‍ത്തിയാക്കിയ ലൈഫ് സയന്‍സ്, പാരാമെഡിക്കല്‍, മെഡിക്കല്‍ ബിരുദമുള്ള കോഡര്‍മാര്‍ക്കും ഡ്രൈവില്‍ പങ്കെടുക്കാം. അപേക്ഷകര്‍ 30 വയസ്സിന് താഴെയുള്ളവരായിരിക്കണം. എഴുത്തുപരീക്ഷ, ടെക്നിക്കല്‍, എച്ച്ആര്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആയിരത്തിലധികം ഒഴിവുകളുള്ള കോറോഹെല്‍ത്ത്, കൊച്ചിയില്‍ നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി നൂറിലധികം മെഡിക്കല്‍ കോഡര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നു. നിലവില്‍ ഇന്ത്യയില്‍ 7000-ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന കമ്പനി, കൊറോഹെല്‍ത്തിന്റെ രജിസ്റ്റര്‍ ചെയ്ത റിക്രൂട്ടിംഗ് പാര്‍ട്ണര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ സിഗ്മ മെഡിക്കല്‍ കോഡിംഗ് അക്കാദമിയുമായി സഹകരിച്ച് കേരളത്തിലും അതിന്റെ കേന്ദ്രം തുറക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയില്‍ ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളില്‍ കമ്പനിക്ക് ഓഫീസുകളുണ്ട്. പ്രതിവര്‍ഷം ഇന്‍സെന്റീവുകള്‍ ഉള്‍പ്പെടെ 2.16 ലക്ഷം മുതല്‍ 3.50 ലക്ഷം സിടിസി വരെയാണ് കൊറോഹെല്‍ത്ത് വാഗ്ദാനം ചെയ്യുന്ന ശരാശരി ശമ്പളം.

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി തേടി മറ്റ് നഗരങ്ങളിലേക്ക് കുടിയേറേണ്ട ആവശ്യമില്ലാത്തതിനാല്‍ കേരളത്തില്‍ കേന്ദ്രം തുറക്കാനുള്ള കോറോഹെല്‍ത്തിന്റെ നീക്കം വലിയ അനുഗ്രഹമാകുമെന്ന് സിഗ്മ മെഡിക്കല്‍ കോഡിംഗ് അക്കാദമി സിഇഒ ബിബിന്‍ ബാലന്‍ പറഞ്ഞു.

രജിസ്‌ട്രേഷന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക- https://www.cigmahealthcare.in/job-vacancies/walk-in-drive-ernakulam-1

വിശദ വിവരങ്ങള്‍ക്ക് 94004 08094, 94004 02063 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Hot Topics

Related Articles