എടപ്പാളിൽ മതിൽ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണു; 3 പേർക്ക് പരിക്ക്; ഒരാൾ മണ്ണിനടിയിൽ

മലപ്പുറം: എടപ്പാൾ നടക്കാവിൽ മണ്ണിടിഞ്ഞു വീണ് മൂന്നു പേർക്ക് പരിക്ക്. മതിൽ നിർമ്മാണത്തിനായി മണ്ണ് നീക്കുമ്പോളായിരുന്നു മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്. മാണൂർ വിദ്യാഭവൻ സ്കൂളിന് സമീപമാണ് അപകടം. കൊൽക്കത്ത സ്വദേശിയായ ഒരു തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്. ഇയാളെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്.

Advertisements

Hot Topics

Related Articles