തിരുവനന്തപുരം : സോളാര്‍ കേസ് വിവാദം കത്തിക്കാൻ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ പിന്നാമ്പുറത്തുനിന്ന് പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് നേതാക്കളായിരുന്നെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ .ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന പി സി ചാക്കോ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉമ്മൻചാണ്ടിക്കെതിരെ സരിത എഴുതിയതെന്ന പേരില്‍ പുറത്തുവന്ന കത്ത് എഴുതിയത് ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിയായിരുന്നു. സോളാര്‍ കേസ് സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നെന്ന് പറയാനാകില്ല. അന്ന് പല കോണ്‍ഗ്രസ് നേതാക്കളും രാത്രികാലങ്ങളില്‍ ഒന്നിച്ചുകൂടി സോളാര്‍കേസ് പൊലിപ്പിക്കാൻ ശ്രമിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉമ്മൻചാണ്ടി രാജിവയ്ക്കേണ്ടിവന്നാല്‍ അതിന്റെ ഗുണം കിട്ടുമെന്ന പ്രതീക്ഷയായിരുന്നു ഇവര്‍ക്ക്. ചാരക്കേസ് ഘട്ടത്തില്‍ കരുണാകരനെതിരെ പ്രവര്‍ത്തിച്ചവരും ഈ രാഷ്ട്രീയ നേട്ടമാണ് മോഹിച്ചത്.ഉമ്മൻചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളിയിലെ വീട്ടിലെത്തിക്കും വരെ ആ വാഹനത്തിലുണ്ടാകുകയും തുടര്‍ന്ന് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിവരെ കണ്ണീരൊഴുക്കി അനുഗമിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാക്കളില്‍ സോളാര്‍ കേസില്‍ ഉമ്മൻചാണ്ടിക്കെതിരെ പ്രവര്‍ത്തിച്ചവരും ഉണ്ടായിരുന്നു–പി സി ചാക്കോ പറഞ്ഞു.