നാഗ്പൂർ: നാഗ്പൂരിൽ സോളാർ എക്സ്പ്ലോസീവ് കമ്പനിയിൽ പൊട്ടിത്തെറിയിൽ 9 മരണം. ഇന്ന് രാവിലെ 9 മണിക്കാണ് അപകടം ഉണ്ടായത്. പാക്കിംഗ് നടക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ആദ്യഘട്ടത്തിൽ 5 മരണമാണ് റിപ്പോർട്ട് ചെയ്തത്. അപകടത്തിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.
സോളാർ എക്സ്പ്ലോസീവ് നിർമ്മിക്കുന്ന ഈ കമ്പനി സ്ഥിതി ചെയ്യുന്നത് നാഗ്പൂരിലെ ഗ്രാമപ്രദേശത്താണ്. പ്ലാന്റിനകത്തുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റവരിലേറെയും മരിച്ചവരും ഇവിടുത്തെ തൊഴിലാളികൾ തന്നെയാണ്. പരിക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.