ഏറ്റുമാനൂർ : പട്ടിത്താനം-മണര്‍കാട് ബൈപ്പാസിലെ സോളാര്‍ ലൈറ്റുകള്‍ അപകടാവസ്ഥയില്‍. ലൈറ്റുകള്‍ സ്ഥാപിച്ച് ഒരുമാസത്തോളം പിന്നിടുമ്പോള്‍ ഇവയില്‍ പലതും പല വശങ്ങളിലേക്കായി ചരിഞ്ഞു തുടങ്ങി. തൂണുകള്‍ വേണ്ടവിധം നിലത്ത് ഉറപ്പിക്കാത്തതാണ് ലൈറ്റുകള്‍ ചരിയാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു കോടിയോളം രൂപ മുടക്കിയാണ് പട്ടിത്താനം മണര്‍കാട് ബൈപ്പാസില്‍ 1.8 കിലോമീറ്ററോളം ദൂരം സോളര്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചത്. ഒരു മാസം മുമ്പ് സ്ഥാപിച്ച വഴിവിളക്കുകള്‍ പലതും ഇപ്പോള്‍ പല വശങ്ങളിലേക്ക് ചരിഞ്ഞു തുടങ്ങി. തൂണുകള്‍ വേണ്ട വിധം ഉറപ്പിക്കാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിലാണ് വഴി വിളക്കുകകള്‍ ഉറപ്പില്ലാതെ നില്‍ക്കുന്നത്. അപ്രതീക്ഷിതമായി ലൈറ്റുകള്‍ റോഡിലേക്ക പതിച്ചാല്‍ അത് വലിയ അപകടത്തിനും കാരണമായേക്കാം. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഈ റോഡില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടായത്. വഴിവിളക്കുകള്‍ മൂലം അപകടമുണ്ടാകുന്ന സാഹചര്യം ഉണ്ടായിക്കൂടെന്നും പ്രദേശവാസികള്‍ പറയുന്നു. ബൈപ്പാസില്‍ ടാറിംഗിനോട് ചേര്‍ന്നാണ് വഴിവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നടപ്പാതയ്ക്ക് വേണ്ടി സ്ഥലം കണ്ടെത്താനാണ് ഇത്തരത്തില്‍ ലൈറ്റുകള്‍ സ്ഥാപിച്ചതെന്നാണ് വിശദീകരണം. എന്നാല്‍ ടാറിംഗിനെ തൊട്ട് നില്ക്കുന്ന വിധത്തില്‍ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകള്‍ അപകടങ്ങള്‍ കാരണമായേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.