തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. മലപ്പുറത്തും ദില്ലിയിലും വച്ചായിരുന്നു ചോദ്യം ചെയ്യല്‍.
സോളാര്‍ കേസിലെ പ്രതി നല്കിയ ലൈംഗിക പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. 2012-ല്‍ മന്ത്രി എ പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് കെ സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് സോളാര്‍ കേസിലെ പ്രതിയുടെ പരാതി.
കേസുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ സംഘം ദില്ലി കേരള ഹൗസ് ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. സോളാര്‍ പീഡനക്കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഹൈബി ഈഡന് എം പിക്കെതിരായ കേസ് തെളിവുകളില്ലാത്തതിനാല്‍ സിബിഐ കഴിഞ്ഞ ദിവസം എഴുതി തള്ളിയിരുന്നു. സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത ഔദ്യോഗിക വസതിയിലും അതിഥി മന്ദിരങ്ങളിലും വിളിച്ചുവരുത്തി നേതാക്കള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.