സംസ്ഥാന പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ 24 മെഡലുകൾ നേടി സോളമൻസ് ജിം

കോട്ടയം: ഇന്ത്യൻ പവർലിഫ്റ്റിങ് ഫെഡറേഷന്റെ പവർലിഫ്റ്റിങ് അസോസിയേഷൻ കേരള സോൺ കൊച്ചിയിൽ നടത്തിയ സംസ്ഥാന പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ കോട്ടയം ജില്ലയ്ക്കു നാലാം സ്ഥാനം. സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ജില്ലയുടെ വനിതകൾ റണ്ണേഴ്സ് അപ് ട്രോഫി നേടി.
കളത്തിപ്പടിയിലെ സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബിലെ 32 അംഗങ്ങളാണു ജില്ലയ്ക്കായി മത്സരിച്ചത്.

Advertisements

ടീം ആകെ 24 മെഡലുകൾ നേടി (10 സ്വർണം, 9 വെള്ളി, 5 വെങ്കലം.) മത്സരിച്ച പത്ത് അംഗ വനിതാ ടീമിലെ എല്ലാവരും മെഡൽ നേടി (6 സ്വർണം, 4 വെള്ളി.)
സ്വർണ മെഡൽ നേടിയവർ: ഐഷത്ത് അംന, അഞ്ജന അശോക്, ഏലിയാമ്മ ഐപ്പ്, എം.വൈഗ വിനോദ്, അനുപമ സിബി, വിജി കെ.വിജയൻ, ജോയി മാത്യു, സാക്കിർ ഹുസൈൻ, ബോബി കുര്യൻ, സോളമൻ തോമസ്.
വെള്ളി നേടിയവർ: ക്രിസ്റ്റി സോളമൻ, പി.എൻ.ഷൈനി, രേഖ ഇ.രാജേന്ദ്രൻ, റിങ്കി റാണ, വി.വിനീഷ്, സിബി സെബാസ്റ്റ്യൻ, ടി.കെ.ഏബ്രഹാം, റോണി മാത്യൂസ്, ജൂവൽ കെ.തോമസ്.
വെങ്കലം നേടിയവർ: കെ.രവി കുമാർ, ജിൽസ് പി.ജോസ്, ജോൺ മാത്യു, ജിജി സ്കറിയ, കെ.എസ്.സുമേഷ്.
സോളമൻ തോമസ് ടീം പരിശീലകനും ക്രിസ്റ്റി സോളമൻ ടീം മാനേജരുമായിരുന്നു. പവർലിഫ്റ്റിങ്ങിൽ കോട്ടയം ഇത്ര മികച്ച നേട്ടത്തിലെത്തുന്നത് ഇതാദ്യമാണ്.

Hot Topics

Related Articles