ചലച്ചിത്ര ഹാസ്യതാരവും രചയിതാവുമായ കോട്ടയം സോമരാജിന്റെ നിര്യാണത്തിൽ സി എസ് ഡി എസ് സംസ്ഥാന കമ്മിറ്റിയ്ക്ക് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ് എന്നിവർ പുതുപ്പള്ളിയിലെത്തി അനുശോചനം രേഖപ്പെടുത്തി. കലാ സാംസ്കാരിക രംഗത്തും സമുദായ രംഗത്തും പ്രത്യേകിച്ച് സി എസ് ഡി എസ് പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളെയും പ്രോത്സാഹനത്തെയും നേതാക്കൾ അനുസ്മരിച്ചു.
Advertisements