കൊച്ചി: പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് തങ്ങളുടെ ടിക്കറ്റിംഗ് ബിസിനസ് 2,048 കോടി രൂപയ്ക്ക് സൊമാറ്റോയ്ക്ക് വിറ്റു. തങ്ങളുടെ പേമെന്റ് ആപ്പിലും ഫിന് ആപ്പ് പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇത്തരം ഒരു നീക്കം പേടിഎം നടത്തുന്നക്,
കരാർ പ്രകാരം പേടിഎമ്മിന്റെ കീഴിലുള്ള ടിക്കറ്റ് ന്യൂ, പേടിഎം ഇന്‍സൈഡര്‍ എന്നിവ ഇനി സോമാറ്റോയുടെതായി മാറും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ ഉപകമ്പനികളിലെ മുഴുവൻ ഓഹരികളും 2,048 കോടി രൂപയുടെ കരാര്‍ പ്രകരമാണ് സൊമാറ്റോയ്ക്ക് കൈമാറുന്നത്.
കൂടാതെ, ഈ കരാറിന്റെ ഭാഗമായി ടിക്കറ്റിംഗ് വിഭാഗത്തിൽ നിന്നുള്ള ഏകദേശം 280 ജീവനക്കാർ സൊമാറ്റോയിലേക്ക് മാറും. എന്റര്‍ടെയ്മെന്റ് ടിക്കറ്റിംഗ് ബിസിനസ് കൈമാറ്റ പ്രക്രിയ്ക്ക് 12 മാസം വരെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈമാറ്റം നടന്നാലും പേടിഎം ആപ്പിലൂടെയും ടിക്കറ്റ് ന്യൂ, ഇൻസൈഡർ പ്ലാറ്റ്ഫോമുകളിലൂടെയും സിനിമ, ഇവന്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാന്‍ ചെയ്യാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു.
പേടിഎമ്മിന്റെ വിനോദ ടിക്കറ്റിംഗ് വിഭാഗത്തിൽ സിനിമ, കായികം, ഇവന്റ് ബുക്കിംഗ് എന്നിവ ഉൾപ്പെടുന്നു. 297 കോടി രൂപ വരുമാനം 2024 സാമ്പത്തിക വർഷത്തിൽ ഈ വിഭാഗത്തില്‍ വളർച്ച കൈവരിച്ചതായി കമ്പനിയുടെ പ്രഖ്യാപനത്തിൽ പറയുന്നു.