മകനെ ചാക്കിൽ കെട്ടിയ സംഭവം; സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് പിന്നാലെ വിമർശനവുമായി രക്ഷിതാവ് 

കോഴിക്കോട്: സംസ്ഥാനത്ത് എ.ഐ കാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഇതിനുപുറമെ, ട്രോളുകള്‍ക്കും കുറവില്ല. ബൈക്കില്‍ രക്ഷിതാക്കളോടൊപ്പം കുട്ടിയെ കയറ്റിയാലും പിഴ ഈടാക്കുമെന്ന നിയമമാണ് ഏറെ ചര്‍ച്ചയാവുന്നത്. ഇന്ന് നാലാള്‍ കൂടുന്നിടത്തൊക്കെ ഇതുതന്നെയാണ് ചര്‍ച്ച. ഈ നിയമത്തെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോകളും ഏറെയാണ്. ഇതില്‍ സമൂഹ മാധ്യമങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് സ്വന്തം മകനെ ചാക്കില്‍ കെട്ടി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത പിതാവിനെ കുറിച്ചാണ്.

Advertisements

പച്ചക്കറിക്കടയില്‍ നിന്ന് ഒരു ചാക്കും, പഴക്കുലത്തണ്ടും വാങ്ങി വിട്ടിലെത്തി കുഞ്ഞിനെ ചാക്കിലാക്കി മുകളില്‍ പഴക്കുലത്തണ്ടും വെച്ച്‌ അതെടുത്ത് തെന്‍റ ബൈക്കില്‍ വെച്ച്‌ യാത്ര ചെയ്യുന്ന പിതാവിെന്‍ റ വീഡിയോണിപ്പോള്‍ പ്രചരിക്കുന്നത്. പിതാവിന്റെ ഈ പ്രവൃത്തിക്കെതിരെയും ഏറെ വിമര്‍ശനം ഉയര്‍ന്നു. ആരെങ്കിലും ഈ ക്രൂരത ചെയ്യുമോയെന്ന് ചോദിച്ച്‌ കൊണ്ടാണ് പലരും രംഗത്ത് വന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തികൊണ്ടുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ പിതാവ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കുട്ടിയെ ചാക്കില്‍ കെട്ടിയല്ല സ്കൂട്ടറില്‍ യാത്രചെയ്തതത്. മറിച്ച്‌ കുട്ടിയെ ചാക്കില്‍ കയറ്റുന്നതുപോലെ കാണിച്ചതിനുശേഷം ഒരുബക്കറ്റാണ് ചാക്കില്‍ നിറക്കുന്നത്. ഇതില്‍, വാഴക്കുല തണ്ടും വെച്ച്‌ മൂത്ത മകനെ, ഹെല്‍മറ്റ് ധരിപ്പിച്ച്‌ പിന്നിലിരിത്തിയാണ് സ്കൂട്ടര്‍ ഓടിച്ചത്. ഈ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമചോദിക്കുന്നതായും പിതാവ് പറയുന്നു. 

ഈ നിയമം പൊതുചര്‍ച്ചയായ സാഹചര്യത്തിലാണിത്തരമൊരു വീഡിയോ എടുക്കണമെന്ന് തോന്നിയതെന്നും പിതാവ് പറയുന്നു. ഇതു വിശദീകരിച്ചുകൊണ്ടുള്ള വീഡിയോയില്‍ ആ വീഡിയോ ഷൂട്ട് ചെയ്യുമ്ബോള്‍ ചെയ്തത് എന്തൊക്കെയാണെന്ന് കൃത്യമായി കാണിക്കുന്നുണ്ട്. ഇതിനുപുറമെ, സ്കൂട്ടറില്‍ യാത്ര ചെയ്യുമ്ബോഴുള്ള സി.സി.ടി.വി ദൃശ്യവും ചേര്‍ത്തിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.