മുളക് പൊടിയുമായി ഭാര്യ വീട്ടിലെത്തി അച്ഛനെയും അമ്മയെയും വെട്ടി മരുമകൻ; സംഭവം പാലക്കാട്

പാലക്കാട് : കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ വീട്ടിലെത്തി ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. പാലക്കാട് പിരായിരിയി തരുവത്ത്പടിയിൽ കൊടുന്തിരപ്പള്ളി, മോളി (65), ടെറി (70) എന്നിവ൪ക്കാണ് വെട്ടേറ്റത്. ഇരുവരെയും ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രമം നടത്തിയ മരുമകൻ റിനോയ് ഒളിവിൽ പോയി.

Advertisements

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിലെത്തിയ റിനോയ് മുളകുപൊടി മുഖത്തേക്ക് വിതറി വെട്ടുകയായിരുന്നു. കുടുംബ വഴക്കാണ് കാരണമെന്നാണ് വിവരം. ഭാര്യ രേഷ്മ റിനോയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനായി ഡിവേഴ്സ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിന് ശേഷം റിനോയ് സ്ഥിരമായി വധഭീഷണി ഉയർത്തിയിരുന്നു. ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്ത് രേഷ്മ തിരിച്ചു വന്ന സമയത്താണ് വീടിനുള്ളിൽ പരിക്കേറ്റ നിലയിൽ  മോളിയേയും ടെറിയേയും കണ്ടത്.  

Hot Topics

Related Articles