റിയാദ്: ഉത്തര്‍പ്രദേശ് സ്വദേശിയെ ലഹരിക്കടിമയായ മകൻ സൗദി അറേബ്യയിൽ ക്രൂരമായി കൊലപ്പെടുത്തി. കിഴക്കൻ സൗദിയിലെ ജുബൈലിലുണ്ടായ സംഭവത്തിൽ ലക്‌നൗ സ്വദേശി ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് (52) ആണ് സ്വന്തം മകന്റെ കൈകളാൽ ദാരുണമായി കൊല്ലപ്പെട്ടത്. ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ടെക്‌നിഷ്യൻ ആയിരുന്നു.
നാട്ടിൽ പഠിച്ചു കൊണ്ടിരിക്കെ മയക്കുമരുന്നിന് അടിമയായതിനെ തുടർന്ന് മകൻ കുമാർ യാദവിനെ അതിൽ നിന്നും രക്ഷപ്പെടുത്താൻ പിതാവ് ശ്രീകൃഷ്ണ ഒന്നര മാസം മുമ്പ് സൗദി അറേബ്യയിലേക്ക് കൊണ്ടു വരികയായിരുന്നു. എന്നാൽ ലഹരിക്ക് അടിമയായിരുന്ന സമയത്ത് ലഹരി ലഭിക്കാതെ മകൻ കുമാറിന് ഉറക്കം ലഭിക്കാതാവുകയും മാനസികനില തെറ്റുകയും ചെയ്തു. ക്രൂരമായ രീതിയിൽ പിതാവിനെ ആക്രമിക്കുകയും പിതാവിന്‍റെ കണ്ണുകൾ ചൂഴ്ന്ന് പുറത്തെടുക്കുകയും ശരീരമൊട്ടാകെ മുറിവേൽപ്പിക്കുകയും ചെയ്തുകൊണ്ടാണ് കൊല നടത്തിയതെന്നുമാണ് ലഭിച്ച വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.