പണം ചോദിച്ചിട്ട് പിതാവ് നൽകിയില്ല; പകരം മകൻ ചെയ്തത് ഇങ്ങനെ; അവസാനം സംഭവിച്ചത്…

മാതാപിതാക്കളിൽ നിന്നും പണം തട്ടുന്നതിന് വേണ്ടി സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം നടത്തുന്നവരെ ഒരുപാട് നാം സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ, ഇപ്പോൾ വാർത്തകളിലും നാം അത്തരത്തിലുള്ള ഒരുപാട് ആളുകളെ കാണാറുണ്ട്. ബീഹാറിലെ കൈമൂർ ജില്ലയിലും ഉണ്ട് അങ്ങനെയൊരു യുവാവ്. അച്ഛനിൽ നിന്നും പണം തട്ടുന്നതിന് വേണ്ടിയാണ് സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം യുവാവ് നടത്തിയത്. 

Advertisements

കേൾക്കുമ്പോൾ യുവാവിന്റെ ഉദ്ദേശ്യം നല്ലതാണ് എന്നൊക്കെ തോന്നും. കോട്ടയിൽ പഠിക്കാൻ പോകുന്നതിന് വേണ്ടി യുവാവ് അച്ഛനോട് പണം ചോദിച്ചു. എന്നാൽ, അച്ഛൻ കൊടുക്കാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് യുവാവ് തന്നെ സ്വയം തട്ടിക്കൊണ്ടുപോയതായി ഒരു നാടകം നടത്തിയതും അച്ഛനിൽ നിന്നും പണം ആവശ്യപ്പെട്ടതും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാഴാഴ്ച ഒരു പരീക്ഷയ്ക്ക് പോയതാണ് യുവാവ്. എന്നാൽ, തിരികെ എത്തേണ്ട നേരം കഴിഞ്ഞിട്ടും അവൻ വീട്ടിൽ എത്തിയില്ല. പിന്നാലെ, യുവാവിന്റെ കുടുംബത്തിന് ഒരു ഫോൺ കോൾ വന്നു. യുവാവിനെ തട്ടിക്കൊണ്ടു വന്നിരിക്കുകയാണ് എന്നും വിട്ടുകിട്ടണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണം എന്നുമാണ് ഫോണിൽ വിളിച്ചയാൾ പറഞ്ഞത്. 

മാത്രമല്ല, ആ പണം മകന്റെ അക്കൗണ്ടിലേക്ക് ഇട്ടാൽ മതി എന്നും വിളിച്ച ആളുകൾ പറഞ്ഞു. എന്നാൽ, കുടുംബം അതിനേക്കാൾ ബുദ്ധിയുള്ളവരായിരുന്നു. അവർ നേരെ പൊലീസിൽ വിവരം അറിയിക്കുകയാണ് ചെയ്തത്. സംഭവം അന്വേഷിക്കുന്നതിനായി പൊലീസിൽ നിന്നും ഒരു സ്പെഷ്യൽ ടീമിനെയും പിന്നാലെ നിയോഗിച്ചു. 

ഞായറാഴ്ച കൽക്കത്ത റെയിൽവേ സ്റ്റേഷനിൽ നിന്നും യുവാവിനെ കണ്ടെത്തി. സുരക്ഷിതമായി വീട്ടിൽ എത്തിക്കുകയും ചെയ്തു. പിന്നീടുള്ള ചോദ്യം ചെയ്യലിൽ യുവാവ് സത്യം തുറന്ന് പറഞ്ഞു. അച്ഛനോട് പഠിക്കാൻ പോകാൻ പണം ചോദിച്ചിട്ട് തന്നില്ല. അത് സഹോദരിയുടെ വിവാഹത്തിന് വേണ്ടി മാറ്റി വച്ചിരിക്കുകയായിരുന്നു. അതിനാലാണ് ത‌ട്ടിക്കൊണ്ടുപോകൽ നാടകം കളിച്ചത് എന്നും യുവാവ് പറഞ്ഞു. 

Hot Topics

Related Articles