സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധം: കോട്ടയത്ത് റെയിൽവേ സ്‌റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; വീഡിയോ കാണാം

കോട്ടയം: സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ പ്രതിഷേധം നടത്തി. റെയിൽവേ സ്റ്റേഷനിലേയ്ക്കു ട്രെയിൻ തടയാൻ എത്തിയ പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. റെയിൽവേ സ്റ്റേഷൻ കവാടത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു.

Advertisements

ഇവിടെ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, സംസ്ഥാന സെക്രട്ടറി അഡ്വ.ടോംകോര അഞ്ചേരിൽ, അരുൺ മർക്കോസ് എന്നിവർ അടക്കമുള്ള ആറോളം പ്രവർത്തകരാണ് റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്നു ഇവർ സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന്, ഇവരെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു നീക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം സെക്രട്ടറി രാഹുൽ മറിയപ്പള്ളി റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിരുവനന്തപുരം ഭാഗത്തേയ്ക്കു പോകാനെത്തിയ ജനശതാബ്്ദി എക്‌സ്പ്രസിനു മുന്നിലാണ് ഇവർ പ്രതിഷേധവുമായി എത്തിയത്. ഇവരെയും പൊലീസ് സംഘം ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. തുടർന്നു, ഈ പ്രവർത്തകരെ റെയിൽവേ പൊലീസ് സേറ്റേഷിലും, ആർ.പി.എഫ് സ്റ്റേഷനിലും എത്തിച്ചിട്ടുണ്ട്.

Hot Topics

Related Articles