ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സണായി സോണിയാ ഗാന്ധി എം.പിയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജൻ ഖാർഗെയാണ് സോണിയയുടെ പേര് നിർദേശിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരൻ ഗൗരവ് ഗോഗോയ്, താരിഖ് അൻവർ എന്നിവർ പിന്തുണയ്ക്കുകയും ചെയ്തു.
ശനിയാഴ്ച ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് സോണിയാഗാന്ധിയെ ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് നിർദേശിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയെത്തണമെന്ന് പാർലമെന്ററി പാർട്ടി യോഗം പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റായ്ബറേലിയില്‍നിന്ന് മത്സരിക്കുന്നതില്‍നിന്ന് പിന്മാറിയ സോണിയാ ഗാന്ധി ഇത്തവണ രാജസ്ഥാനില്‍നിന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. റായ്ബറേലിയില്‍ മത്സരിച്ച രാഹുല്‍ഗാന്ധി 3,900,30 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു.