സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ഔഷധ വിതരണവും സംഘടിപ്പിച്ചു

കട്ടപ്പന: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഋഷഭാദ്രി ആയുർവ്വേദ ചികിത്സാലയവും പതഞ്ജലി യോഗ വിദ്യാപീഠവും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ഔഷധ വിതരണവും സംഘടിപ്പിച്ചു. ഇന്ന് 2 മുതൽ 6 വരെ വലിയകണ്ടം ജേസീഹാളിൽ നടന്ന പരിപാടി മുനിസിപ്പൽ ചെയർപേഴ്സൺ ബീന ജോബി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രജിത രമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർന്മാരായ ഷമേജ് കെ ജോർജ്, ഷാജി കൂത്തോടി, പതഞ്ജലി യോഗ വിദ്യാപീഠം ഡയറക്ടർ കെ. പ്രദീപ്, രജനി എന്നിവർ സംസാരിച്ചു.

Advertisements

തുടർന്ന് ഋഷഭാദ്രി ചികിത്സാലയ ഡയറക്ടർ ഡോ. ശരത് കൃഷ്ണയുടെ നേതൃത്വത്തിൽ ‘മഴക്കാലവും വാത രോഗവും എന്ന വിഷയത്തിൽ ക്ലാസ് നടത്തി.

Hot Topics

Related Articles