ആംസ്റ്റർഡാം: ദക്ഷിണാഫ്രിക്കയിൽനിന്ന് നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിൽ വിമാനമിറങ്ങിയ 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ഷിഫോൾ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളിൽ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ രണ്ട് വിമാനങ്ങളിലെ യാത്രക്കാരാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്.
Advertisements
ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയതിന് പിന്നാലെ അറുന്നൂറോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവരിൽ 61 പേരാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.പോസീറ്റിവ് ആയവരിൽ ഒമിക്രോൺ വകഭേദം ഉണ്ടോ എന്ന് അറിയാനായി കൂടുതൽ പരിശോധനകൾ നടത്തണമെന്ന് ഡച്ച് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.