കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട പ്രതിഷേധം; തൃശൂർ അതിരൂപതാ ആസ്ഥാനത്ത് ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം

തൃശൂർ: അതിരൂപതാ ആസ്ഥാനത്ത് ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം. ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ഒരു വിഭാഗം വൈദികർ തടഞ്ഞുവെച്ചു. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം.
എറണാകുളം അങ്കമാലി അതിരൂപതയിൽ ഇത്തരത്തിൽ പുതുക്കിയ കുർബാനക്രമം നടപ്പിലാക്കുന്നത് നീട്ടിവെച്ച സാഹചര്യത്തിൽ, അതേ തീരുമാനം തന്നെ തൃശൂർ അതിരൂപതയും എടുക്കണം എന്ന ആവശ്യമാണ് വൈദികർ മുന്നോട്ടുവെക്കുന്നത്.

എന്നാൽ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഇതംഗീകരിക്കാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് വൈദികർ ബിഷപ്പിനെ മുറിക്കുള്ളിൽ തടഞ്ഞുവെക്കുകയായിരുന്നു. നാളെത്തെ പരിഷ്‌കരിച്ച കുർബാന തടയാൻ സാധ്യതയുണ്ട് എന്ന റിപ്പോർട്ട് ഉണ്ട്. സംഘർഷം ഒഴിവാക്കാൻ ആർച്ച് ബിഷപ്പ് മുൻകൈ എടുക്കണമെന്നും പിടിവാശി ഉപേക്ഷിക്കണമെന്നും ഇവർ പറയുന്നു. അതേ സമയം, ചങ്ങനാശ്ശേരി അതിരൂപതയിൽ നാളെ മുതൽ പുതിയ ഏകീകരിച്ച രീതിയിലാവും കുർബ്ബാന അർപ്പിക്കുക.

Hot Topics

Related Articles