ഒടുവിൽ തെറ്റ് സമ്മതിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്; എന്നിട്ടും ഇൻഷ്വറൻസ് കമ്പനിയുടെ അക്കൗണ്ടിന്റെ ലീൻ മാറ്റിയില്ല; തങ്ങളുടെ തെറ്റിലും നടപടിയെടുക്കാതെ ബാങ്ക്

കോട്ടയം: ഒടുവിൽ തെറ്റ് സമ്മതിച്ചിട്ടും പരിഹാരം കാണാൻ തയ്യാറാകാതെ സൗത്ത് ഇന്ത്യൻ ബാങ്ക്. ബാങ്കിന്റെ പിഴവിനെ തുടർന്ന് ഇൻഷ്വറൻസ് കമ്പനിയുടെ അക്കൗണ്ടിലേയ്ക്ക് പണം തെറ്റായ മാറ്റിയ സംഭവത്തിലാണ് ബാങ്ക് തെറ്റ് സമ്മതിച്ചത്. ഇൻഷ്വറൻസ് കമ്പനിയ്ക്ക് അയച്ച മെയിലിലാണ് ബാങ്ക് തങ്ങളുടെ തെറ്റ് തുറന്ന് സമ്മതിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ചു ജാഗ്രത ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചത്.

Advertisements

കഴിഞ്ഞ മാസമായിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം ഉണ്ടായത്. കോട്ടയം സതേൺ സ്റ്റോഴ്സ് ഉടമ തന്റെ വാഹനത്തിൻറെ ഇൻഷുറൻസ് തുകയായ 5400 രൂപ അടയ്ക്കുന്നതിനു വേണ്ടിയാണ് സൗത്ത് ഇന്ത്യൻ ബാങ്കിനെ സമീപിച്ചത്. ഇൻഷ്വറൻസ് അടയ്ക്കുന്നതിനായി ചെക്ക് ബാങ്കിൽ സമർപ്പിക്കുകയായിരുന്നു. ഇൻഷ്വറൻസ് തുകയായി 5468 രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ, ബാങ്കിന് തെറ്റ് പറ്റി 54681 രൂപ അക്കൗണ്ടിലേയ്ക്ക് മാറ്റി അയക്കുകയായിരുന്നു.
ഇൻഷുറൻസ് കമ്പനി മാനേജർ ഉടൻ തന്നെ ഇൻഷുറൻസ് അഡൈ്വസർ ആയ എംപി രമേഷ് കുമാറിനെ വിവരമറിയിക്കുകയും അദ്ദേഹം പോളിസി ഉടമയുമായി ബന്ധപ്പെട്ട ഉടൻതന്നെ ബാങ്കിന് പണം തിരികെ നൽകി. എന്നാൽ ബാങ്ക് അധികൃതർ തങ്ങൾക്ക് പറ്റിയ തെറ്റ് മറച്ചുവയ്ക്കുന്നതിനായി ഓറിയൻ ഇൻഷുറൻസ് കമ്പനിയുടെ അക്കൗണ്ടിൽ ലീൻ ഏർപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാങ്കിന്റെ ഭാഗത്തുണ്ടായ തെറ്റ് കണ്ടെത്തിയതിനെ തുടർന്ന് രേഖാമൂലം അടക്കം ബാങ്കിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ജാഗ്രത ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് വിഷയത്തിൽ മറുപടി എങ്കിലും നൽകാൻ തയ്യാറായത്. തുടർന്ന് പരാതിക്കാരന് ഇമെയിൽ വഴി അയച്ച മറുപടിയിലാണ് തെറ്റ് സമ്മതിച്ചിരിക്കുന്നത്. എന്നാൽ, ഇതുവരെയും സൗത്ത് ഇന്ത്യൻ ബാങ്ക് ഇൻഷ്വറൻസ് കമ്പനിയുടെ അക്കൗണ്ടിൽ ലീൻ മാർക്ക് ചെയ്തത് മാറ്റാൻ തയ്യാറായിട്ടില്ല.

Hot Topics

Related Articles